Amit Shah ഫയൽ
India

സോഹോ മെയിലിലേയ്ക്ക് മാറിയെന്ന് അമിത് ഷാ, ട്രംപ് ശൈലിയിലെ കുറിപ്പെന്ന് സോഷ്യല്‍ മീഡിയ

എക്സിലെ ഒരു പോസ്റ്റില്‍, അമിത് ഷാ തന്റെ പുതിയ ഔദ്യോഗിക ഇമെയില്‍ വിലാസം, amitshah.bjp@zohomail.in പങ്കിട്ടു, ഭാവിയിലെ കത്തിടപാടുകള്‍ക്കായി അവരുടെ രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെയ്ഡ് ഇന്‍ ഇന്ത്യ സോഹോ മെയില്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ഇ-മെയില്‍ ഐഡി എക്‌സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. ഇനി കത്തിടപാടുകള്‍ക്കായി പുതിയ ഇ-മെയില്‍ ഐഡി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

എക്സിലെ ഒരു പോസ്റ്റില്‍, അമിത് ഷാ തന്റെ പുതിയ ഔദ്യോഗിക ഇമെയില്‍ വിലാസം, amitshah.bjp@zohomail.in പങ്കിട്ടു, ഭാവിയിലെ കത്തിടപാടുകള്‍ക്കായി അവരുടെ രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു. 'ഞാന്‍ സോഹോ മെയിലിലേക്ക് മാറി. എന്റെ ഇമെയില്‍ വിലാസത്തിലെ മാറ്റം ദയവായി ശ്രദ്ധിക്കുക... ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി', അദ്ദേഹം എഴുതി.

അമിത് ഷായുടെ കുറിപ്പ് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. 'ഈ വിഷയത്തില്‍ നിങ്ങള്‍ കാണിച്ച ശ്രദ്ധയ്ക്ക് നന്ദി' എന്ന അദ്ദേഹത്തിന്റെ അവസാന വരികള്‍ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്രൂത്ത് സോഷ്യലിലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശൈലിയെ ഓര്‍മിപ്പിക്കുന്നതാണെന്നാണ് പറയുന്നത്. 20 വര്‍ഷത്തിലേറെയായി സോഹോയില്‍ കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ കഠിനാധ്വാനികളായ എഞ്ചിനീയര്‍മാര്‍ക്ക് ഞാന്‍ ഈ നിമിഷം സമര്‍പ്പിക്കുന്നു. അവരെല്ലാം ഇന്ത്യയില്‍ തന്നെ തുടര്‍ന്നു, ഇത്രയും വര്‍ഷം ജോലി ചെയ്തത് അവര്‍ വിശ്വസിച്ചതുകൊണ്ടാണ്. അവരുടെ വിശ്വാസം തെളിയിക്കപ്പെട്ടിരിക്കുന്നു, സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു പറഞ്ഞു.

ജിമെയിലിനും മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിനും പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ നിന്നുള്ള മെയില്‍ പ്ലാറ്റ്ഫോമാണ് സോഹോ. മുതിര്‍ന്ന കേന്ദ്രമന്ത്രി തന്നെ സോഹോ മെയിലിലേക്ക് ചുവടുമാറുന്നതോടെ ഈ നീക്കം വ്യാപകമാകാന്‍ ഇടയുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുടനീളം സോഹോയിലേക്കുള്ള വ്യാപകമായ ചുവടുമാറ്റം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശി ടെക് ആഹ്വാനത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ആപ്പുകള്‍ക്ക് കൂടുതല്‍ പ്രചാരവും ശ്രദ്ധയും ലഭിച്ചിരുന്നു. സോഹോയുടെ മെസേജിംഗ് ആപ്പായ 'അരട്ടൈ'യ്ക്കും വന്‍ ജനപ്രീതി ലഭിക്കുന്നുണ്ട്.

സോഹോ സ്ഥാപകനായ ശ്രീധര്‍ വെമ്പു 'അരട്ടൈ' ഉള്‍പ്പെടെയുള്ള വിവിധ സോഹോ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി സൈബറിടത്തില്‍ സജീവമാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ വീഡിയോ, വോയിസ് കോളുകള്‍ക്കടക്കം ഇത് പിന്തുണ നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ജിമെയിലിനും മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിനും നേരിട്ട് വെല്ലുവിളി ഉയര്‍ത്തുന്നതാണ് സോഹോ.

ഉപയോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ സേവനം നല്‍കുന്ന പരസ്യരഹിത ഇമെയില്‍ പ്ലാറ്റ്‌ഫോമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രത്യേക എന്റര്‍പ്രൈസ് സ്യൂട്ട് ഫീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ ഡാറ്റ സുരക്ഷിതമാക്കിയിട്ടുള്ള സോഹോ മെയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യം ചെയ്യുന്നവര്‍ക്ക് വില്‍ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Amit Shah says Soho has moved to Mail, notes in Trump style

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധൻ പുതിയ വീട്ടിലേക്ക്; നിര്‍മ്മിച്ച് നല്‍കി സിപിഎം- വിഡിയോ

കൈയ്യിൽ ഇനി കറ പറ്റില്ല! കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാം

ഒന്ന് കാണണം, ഫോട്ടോയെടുക്കണം! അജിത്തിനെ കാണാനായി ആരാധകരുടെ നീണ്ട ക്യൂ; യാതൊരു മടിയുമില്ലാതെ താരം

SCROLL FOR NEXT