ബിജെപി നേതാവ് അമിത് ഷാ /ഫയല്‍ ചിത്രം 
India

'മമതയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും'; ഫെബ്രുവരി മുതല്‍ തെരഞ്ഞെടുപ്പ് വരെ മാസത്തില്‍ ഒരാഴ്ച അമിത് ഷാ ബംഗാളില്‍

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഭരണം പിടിക്കാന്‍ പുതുതന്ത്രങ്ങളുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്


ന്യഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഭരണം പിടിക്കാന്‍ പുതുതന്ത്രങ്ങളുമായി ബിജെപി. പാര്‍ട്ടിയുടെ ചാണക്യനെന്ന് വിശേഷിപ്പിക്കെപ്പെടുന്ന അമിത് ഷാ ഫിബ്രവരി മുതല്‍ നിയമസഭാ
തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും ഒരാഴ്ച ബംഗാളില്‍ ചെലവഴിക്കും. കഴിഞ്ഞ ദിവസം ബംഗാളിലെത്തിയതിന് പിന്നാലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി മാസത്തില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 12ന് സ്വാമി വിവേകാനന്ദന്‍ ജന്മദിനത്തിലോ, ജനുവരി 23 സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിലോ ആയിരിക്കും സന്ദര്‍ശനം. 

ഫെബ്രുവരി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ മാസത്തില്‍ ഒരാഴ്ചയെങ്കിലും സംസ്ഥാനത്ത് ചെലവഴിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അമിത് ഷായുടെ സന്ദര്‍ശനം പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുമെന്ന് ബംഗാള്‍ നേതാക്കള്‍ പറഞ്ഞു. ബംഗാളില്‍ 200 സീറ്റ് നേടി അധികാരം നേടുമെന്ന് അമിത് ഷാ കഴിഞ്ഞ ബംഗാള്‍ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മികച്ച മുന്നേറ്റമാണ് ബിജെപി ബംഗാളില്‍ നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

പല്ലിലെ കറി നീക്കാൻ പൊടിക്കൈ

ടിസിഎസിന്റെ ഓഫീസില്‍ അന്താരാഷ്ട്ര ബന്ധമുള്ള 'മതപരിവര്‍ത്തന റാക്കറ്റ്', ശുചീകരണ തൊഴിലാളികളുടെ വേഷത്തിലെത്തി കുടുക്കി പൊലീസ്; ആറുപേര്‍ അറസ്റ്റില്‍

ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്ത പിന്‍മാറണം, പുതിയ ഹര്‍ജി നല്‍കി കെജരിവാള്‍

SCROLL FOR NEXT