പ്രതീകാത്മക ചിത്രം 
India

എംപിയുടെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി; അഞ്ചുമണിക്കൂറിനകം രക്ഷിച്ച് പൊലീസ്

വിശാഖപട്ടണം ലോക്‌സഭ എംപി എം വി വി സത്യനാരായണന്റെ ഭാര്യയെയും മകനെയും ഓഡിറ്ററെയും തട്ടിക്കൊണ്ടുപോയി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: വിശാഖപട്ടണം ലോക്‌സഭ എംപി എം വി വി സത്യനാരായണന്റെ ഭാര്യയെയും മകനെയും ഓഡിറ്ററെയും തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തില്‍ നിന്ന് മൂവരെയും അഞ്ചുമണിക്കൂറിനകം രക്ഷപ്പെടുത്തിയതായി വിശാഖപട്ടണം സിറ്റി പൊലീസ് അറിയിച്ചു.

ആന്ധ്ര ഭരിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംപിയായ സത്യനാരായണന്‍ ഹൈദരാബാദിലായിരുന്ന സമയത്താണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. കോല വെങ്കിട ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എംപിയുടെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂവരെയും രക്ഷപ്പെടുത്തിയതെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ത്രിവിക്രം വര്‍മ്മ പറഞ്ഞു. ഇന്ന് രാവിലെ എട്ടുമണിക്ക് എംപിയുടെ ഓഡിറ്ററെ തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ലഭിച്ച വിവരം. ഓഡിറ്ററിന്റെ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് പോസറ്റുകള്‍ സ്ഥാപിച്ച് വാഹനം ട്രാക്ക് ചെയ്തു. 

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘം കാറില്‍ പത്മനാഭം പ്രദേശത്തേയ്ക്കാണ് സഞ്ചരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതികളെ വളഞ്ഞ് പിടികൂടുകയായിരുന്നു. വഴിമധ്യേ ഹൈവേയില്‍ മൂവരെയും ഉപേക്ഷിച്ചതായി അക്രമിസംഘം മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ഹൈവേയില്‍ ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് ബസില്‍ കയറി മൂവരും വീട്ടില്‍ തിരിച്ചെത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT