ഫോട്ടോ: എഎന്‍ഐ, ട്വിറ്റർ 
India

ജവാദ് ജാഗ്രതയില്‍ ആന്ധ്രയും ഒഡീഷയും; മണിക്കൂറില്‍ 100 കിമീ വേഗതയില്‍ വരെ കാറ്റ് വീശിയേക്കും, കേരളത്തില്‍ മഴയ്ക്ക് സാധ്യത

ഒഡീഷയിലെ പുരിയില്‍ വെച്ച് ജവാദ് ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്ത് എത്തും. ഒഡീഷയിലെ പുരിയില്‍ വെച്ച് ജവാദ് ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

കര തൊടുമ്പോള്‍ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വിശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിലെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാ-ഒഡീഷ തീരത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. 

വെള്ളിയാഴ്ച രാത്രിയും ആന്ധ്രയില്‍ കനത്ത മഴ പെയ്തിരുന്നു. വരും മണിക്കൂറുകളില്‍ മഴയുടെ തീവ്രത വര്‍ധിക്കും. ദുരന്തനിവാരസ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ജവാദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി. 

കേരളത്തില്‍ ഞായറാഴ്ച 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജാവദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാല്‍ ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT