ഹൈദരാബാദ്: കര്‍ണാടയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ തീരുമാനവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. അടുത്ത 90 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.
16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയതിന് പിന്നാലെയാണ് ആന്ധ്രയിലും ഈ നീക്കം. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ ആസക്തിക്ക് കടിഞ്ഞാണിടുക, കുട്ടികള്‍ക്ക് നേരേയുള്ള കുറ്റകൃത്യങ്ങളും ചൂഷണവും തടയുക എന്നിവയാണ് നിരോധനത്തിന്റെ ഉദ്ദേശങ്ങള്‍. ഇതോടെ കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കര്‍ണാടക.
കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍ മീഡിയ ആസക്തിയും നിയന്ത്രണങ്ങളില്ലാത്ത ഇന്റര്‍നെറ്റ് ലഭ്യതയും കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാണ്. ഓസ്‌ട്രേലിയ ഡിസംബറില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ച ആദ്യ രാജ്യമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates