വിവാഹ വേദിയില്‍ വരനോട് രോഷംപൂണ്ട വധു 
India

വരന്‍ കൊടുത്ത മധുരപലഹാരം വധു വലിച്ചെറിഞ്ഞു, വരന്‍ വെള്ളം ഒഴിച്ചു കളഞ്ഞു; ഗ്ലാസ് അതിഥികളുടെ നേര്‍ക്ക് - വീഡിയോ 

വിവാഹവേദിയില്‍ നിന്നുള്ള വിഡിയോ ആണിപ്പോള്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹവുമായി ബന്ധപ്പെട്ട് രസകരമായതും മനസിനെ പിടിച്ചുകുലുക്കുന്നതുമായ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വിവാഹവേദിയില്‍ നിന്നുള്ള വിഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. 

വേദിയില്‍ വരനും വധുവുമുണ്ട്. പൂജാ ചടങ്ങുകള്‍ നടക്കുകയാണ്. പൂജാരി വരന് കുറച്ച് മധുര പലഹാരങ്ങള്‍ നല്‍കുന്നു. അത് വധുവിന് നല്‍കാന്‍ ആവശ്യപ്പെടുന്നു. വരന്‍ വധുവിന് ഒരു കഷണം കൊടുക്കാന്‍ തുടങ്ങിയ ഉടന്‍, വധു അത് ദേഷ്യത്തോടെ വലിച്ചെറിയുന്നു.

എന്നാല്‍ സംഭവം അവിടെ അവസാനിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് പണ്ഡിറ്റ് വരന് നല്‍കാന്‍ വധുവിന് ഒരു ഗ്ലാസ് വെള്ളം നല്‍കുന്നു. വധു വെള്ളം വരന് നീട്ടി. വരന്‍ അത് സ്വീകരിക്കാതെ വെള്ളം താഴേക്ക് ഒഴിച്ചു കളയുന്നു.  ഇതില്‍ രോഷംപൂണ്ട വധു അവനില്‍ നിന്ന് ഗ്ലാസ് എടുത്ത് ദേഷ്യത്തോടെ ജനക്കൂട്ടത്തിലേക്ക് എറിയുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത