ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദ് കോണ്‍ട്രാക്ടറെ മര്‍ദിക്കുന്നു | Shiv Sena MLA Sanjay Gaikwad വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
India

പരിപ്പ് കറി കേടായി, ക്യാന്റീന്‍ കോണ്‍ട്രാക്ടറുടെ കരണം പുകച്ച് ശിവസേന എംഎല്‍എ - വൈറല്‍ വിഡിയോ

മുംബൈയിലെ ആകാശവാണി എംഎല്‍എ ക്യാന്റീനിന്‍റെ കോണ്‍ട്രാക്ടറെ മര്‍ദിക്കുന്ന വിഡിയോ വൈറലാണ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിക്കാനിരിക്കുമ്പോള്‍ മോശം ഭക്ഷണം കിട്ടിയാല്‍ എന്തു ചെയ്യും. ക്യാന്റീന്‍ കോണ്‍ട്രാക്ടറുടെ കരണക്കുറ്റി അടിച്ചു പുകച്ചുകൊണ്ടാണ് ശിവസേന എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്. മുംബൈയിലെ ആകാശവാണി എംഎല്‍എ ക്യാന്റീനിന്‍റെ കോണ്‍ട്രാക്ടറെ മര്‍ദിക്കുന്ന വിഡിയോ വൈറലാണ്.

നിയമസഭാംഗങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ആകാശവാണി എംഎല്‍എ ക്യാന്റീനിലാണ് മോശം ഭക്ഷണം വിളമ്പിയത്. ഇതില്‍ ക്ഷുഭിതനായാണ് ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദ് കോണ്‍ട്രാക്ടറെ മര്‍ദിച്ചത്. എംഎല്‍എ ഹൗസിലെ റൂമില്‍ താഴത്തെ നിലയിലുള്ള ക്യാന്റീനില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.

പരിപ്പ് കറി കഴിച്ച ഉടനെ തന്നെ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് എംഎല്‍എയുടെ പരാതി. ഭക്ഷണം മോശമാണെന്ന് മനസിലായപ്പോള്‍ തന്നെ ക്യാന്റീനിലെത്തി പരിപ്പ് കറി കോണ്‍ട്രാക്ടറെ വിളിച്ച് മണിപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുഖത്ത് ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ നിലത്ത് വീഴുന്നതും വിഡിയോയിലുണ്ട്. വിഡിയോ വൈറലായതോടെ എംഎല്‍എ ക്യാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ഇവിടുത്തെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിരവധിത്തവണ പരാതിപ്പെട്ടതാണെന്ന് നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും സഞ്ജയ് ഗെയ്ക്ക്‌വാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. സഞ്ജയ് ഗെയ്ക്ക്‌വാദ് ഇതിന് മുമ്പും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞ് മുമ്പ് വിവാദം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനയെത്തുടര്‍ന്ന് എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Maharashtra News: Shiv Sena MLA Sanjay Gaikwas slapped canteen contractor at the Akashwani MLA residence in Mumbai for the quality of food served.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT