മഞ്ജുഷ നിയോഗി, ഫെയ്‌സ്ബുക്ക്‌ 
India

നടി മഞ്ജുഷ നിയോഗി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പശ്ചിമബംഗാളിനെ ഞെട്ടിച്ച് മറ്റൊരു നടിയെയും മരിച്ചനിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ ഞെട്ടിച്ച് മറ്റൊരു നടിയെയും മരിച്ചനിലയില്‍ കണ്ടെത്തി. മോഡല്‍ കൂടിയായ മഞ്ജുഷ നിയോഗിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തും സിനിമാ ലോകത്തെ സഹപ്രവര്‍ത്തകയുമായിരുന്ന ബിദിഷ ഡി മജുംദാറിന്റെ ആകസ്മികമായ മരണത്തില്‍ മകള്‍ വിഷാദത്തിലായിരുന്നുവെന്ന് അമ്മ പറയുന്നു.

വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പട്ടുലി പ്രദേശത്തെ വീട്ടിലാണ് മഞ്ജുഷ നിയോഗിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പാണ് കൂട്ടുകാരി ബിദിഷ ഡി മജുംദാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരി വിട്ടുപോയത് മുതല്‍ മകള്‍ വിഷാദത്തിലായിരുന്നുവെന്നാണ് മഞ്ജുഷ നിയോഗിയുടെ അമ്മ പറയുന്നത്.വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോ ഷൂട്ടുകളില്‍ നിറസാന്നിധ്യമായിരുന്നു ബിദിഷ. മഞ്ജുഷയുടേതിന് സമാനമായിരുന്നു ബിദിഷയുടെയും മരണം. വാടക വീട്ടില്‍ തൂങ്ങിമരിച്ചനിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. 

മഞ്ജുഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരിയുടെ മരണശേഷം എപ്പോഴും ബിദിഷയെ കുറിച്ച് പറയുമായിരുന്നുവെന്നും മഞ്ജുഷയുടെ അമ്മ പറയുന്നു. രണ്ടാഴ്ച മുന്‍പാണ് പ്രമുഖ ടെലിവിഷന്‍ താരം പല്ലബി ഡേയെ സമാനമായ നിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാടക വീട്ടില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT