സുപ്രീംകോടതി 
India

ബലാത്സംഗക്കേസുകളിലെ മുന്‍കൂര്‍ ജാമ്യം: ഇരകളുടെ വാദം കേള്‍ക്കണോ? പരിശോധിക്കാന്‍ സുപ്രീംകോടതി

ബലാത്സംഗക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിന് മുമ്പ് കോടതികള്‍ ഇരകളുടെ വാദം കേള്‍ക്കണമോയെന്ന കാര്യം സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

ബലാത്സംഗക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇരയുടെ വാദം കേള്‍ക്കാതെ ജാമ്യം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത് തെറ്റാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകന്‍ ശ്രീറാം പറകാട് എന്നിവര്‍ വാദിച്ചു. തുടര്‍ന്നാണ് ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കോടതികള്‍ അതിജീവിതയുടെ വാദം കേള്‍ക്കണമോയെന്ന കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT