India

മണി മണി പോലെ ഇം​ഗ്ലീഷ് സംസാരിക്കുന്നു; ഭിക്ഷ യാചിക്കുന്ന പെൺകുട്ടിയെ കണ്ട് അമ്പരന്ന് അനുപം ഖേർ; പഠിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് (വീഡിയോ)

മണി മണി പോലെ ഇം​ഗ്ലീഷ് സംസാരിക്കുന്നു; ഭിക്ഷ യാചിക്കുന്ന പെൺകുട്ടിയെ കണ്ട് അമ്പരന്ന് അനുപം ഖേർ; പഠിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

നേപ്പാൾ യാത്രക്കിടെ കണ്ടുമുട്ടിയ ഭിക്ഷ യാചിക്കുന്ന പെൺകുട്ടിയെക്കുറിച്ച് വീഡിയോയുമായി നടൻ അനുപം ഖേർ. പെൺകുട്ടി ഇം​ഗ്ലീഷിലാണ് അനുപം ഖേറിനോട് ഭിക്ഷ യാചിച്ചത്. കുട്ടി അനായാസം ഇം​ഗ്ലീഷ് പറയുന്നത് കേട്ടതോടെയാണ് താരം പെൺകുട്ടിയെ ശ്ര​ദ്ധിച്ചതും കാര്യങ്ങൾ ചോദിച്ചതും. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 

ഇന്ത്യയിൽ നിന്നു നേപ്പാളിലെത്തിയതാണ് ആരതി എന്ന പെൺകുട്ടി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് ‌അനുപം ഖേർ പെൺകുട്ടിയെ കണ്ടുമുട്ടിയത്. താരത്തോടു ഇം​ഗ്ലീഷിൽ പണം ആവശ്യപ്പെടുകയും സെൽഫി എടുക്കാനുള്ള ആഗ്രഹം പറയുകയും ചെയ്തു. ഇതോടെ താരം പെൺകുട്ടിയോടു കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

സ്‌കൂളിൽ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോൾ എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് ഖേർ ചോദിക്കുന്നു. ഭിക്ഷ യാചിക്കാൻ വേണ്ടിയാണ് കുറച്ചു കുറച്ചായി ഇംഗ്ലീഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാൻ പഠിച്ചെന്നും കുട്ടി പറയുന്നു. എന്തിനാണ് ഭിക്ഷ യാചിക്കുന്നതെന്ന് ചോദിച്ചപ്പോൾ, തന്റേത് വളരെ പാവപ്പെട്ട കുടുംബമാണെന്നും തനിക്ക് പഠിക്കാൻ പോകാൻ 

സാധിക്കുന്നില്ലെന്നുമായുരുന്നു മറുപടി. നല്ല ഇംഗ്ലീഷിൽ സംസാരിക്കുന്നുണ്ടല്ലോ, ജോലി അന്വേഷിച്ചു കൂടെയെന്നു താരം ചോദിച്ചു. എന്നാൽ ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയിലും ഇതേ സാഹചര്യമായതിനാലാണ് നേപ്പാളിലെത്തിയതെന്നും കുട്ടി പറയുന്നു.

‘എനിക്ക് സ്‌കൂളിൽ പോകാൻ കഴിഞ്ഞാൽ എന്റെ ജീവിതം തന്നെ മാറും. സ്‌കൂളിൽ പോകാൻ സഹായിക്കാമോയെന്ന് എല്ലാവരോടും ഞാൻ ചോദിക്കാറുണ്ട്. ആരും സഹായിക്കുന്നില്ല. എന്നെ സ്കൂളിൽ വിടാൻ സഹായിക്കുമോ ?’- എന്ന് കുട്ടി ചോദിക്കുമ്പോൾ സ്‌കൂളിൽ പഠിക്കാൻ താൻ സഹായിക്കുമെന്ന് വാക്ക് നൽകി ഇതിന് പിന്നാലെ അനുപം ഖേർ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി. തന്റെ ഫൗണ്ടേഷൻ പഠനത്തിന് സഹായിക്കുമെന്നും താരം വാക്കു നൽകി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍