വീഡിയോ ദൃശ്യം 
India

നാവിക സേനയുടെ മുന്നറിയിപ്പ്, കടല്‍കൊള്ളക്കാര്‍ ചരക്കു കപ്പൽ ഉപേക്ഷിച്ചു; മുഴുവൻ ജീവനക്കാരേയും മോചിപ്പിച്ചു (വീഡിയോ)

ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി ലില നോര്‍ഫോള്‍ക്ക്' എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്നു മുഴുവൻ ജീവനക്കാരേയും മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നു ഇന്ത്യൻ നാവിക സേന വ്യക്തമാക്കി. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ദൗത്യത്തിലേര്‍പ്പെട്ടത്. 

നാവിക സേനയുടെ മുന്നറിയിപ്പിനു പിന്നാലെ കടൽക്കൊള്ളക്കാർ കപ്പൽ വിട്ടുപോയിരുന്നു. കപ്പലിലെ വൈദ്യുതി ബന്ധമടക്കമുള്ളവ പുനഃസ്ഥാപിച്ചതായും നാവിക സേന വ്യക്തമാക്കി. 

ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി ലില നോര്‍ഫോള്‍ക്ക്' എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്. 

കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടുകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്