ഫയല്‍ ചിത്രം 
India

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു - വീഡിയോ

തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: ദിവസങ്ങള്‍ നീണ്ട സമാധാനാന്തരീക്ഷത്തിന് ശേഷം 
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈന്യത്തെയും അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചു.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഒരു മാസത്തിലേറെയായി ഒന്നിലധികം വിഷയങ്ങളുമായി ബന്ധപ്പെട്ട വംശീയ സംഘര്‍ഷങ്ങളാണ് മണിപ്പൂരിലുണ്ടായത്. ഇന്ന് ന്യൂ ചെക്കോണ്‍ മേഖലയിലെ ചന്ത വിഭജിക്കുന്നതുമായി ബന്ധപ്പെട്ടാണ് മെയ്തി - കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. മെയ് മൂന്നിന് ആരംഭിച്ച് നാലുനാള്‍ നീണ്ട വംശീയ കലാപത്തില്‍ 70 പേര്‍ മരിച്ചിരുന്നു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. മുപ്പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT