പ്രതീകാത്മക ചിത്രം 
India

ജമ്മുവില്‍ വീണ്ടും ഡ്രോണ്‍, മൂന്ന് ദിവസത്തിനിടെ മൂന്നാം തവണ; അതീവ ജാഗ്രത 

കഴിഞ്ഞ ദിവസങ്ങളില്‍ സേനാ താവളങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായി ഡ്രോണിനെ കണ്ടതിന്റെ ആശങ്ക നിലനില്‍ക്കേ, വീണ്ടും സേനാ താവളത്തിന് സമീപത്തു കൂടെ ഡ്രോണ്‍ പറന്നു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കഴിഞ്ഞ ദിവസങ്ങളില്‍ സേനാ താവളങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായി ഡ്രോണിനെ കണ്ടതിന്റെ ആശങ്ക നിലനില്‍ക്കേ, വീണ്ടും സേനാ താവളത്തിന് സമീപത്തു കൂടെ ഡ്രോണ്‍ പറന്നു. ജമ്മുവിലെ സഞ്ജ്‌വാന്‍ സേനാ താവളത്തിന് സമീപമാണ് ഡ്രോണിനെ കണ്ടത്.

ഇന്ന് പുലര്‍ച്ചെ 2.30നാണ് സംഭവം.കാലുചക്, കുഞ്ജ്‌വാനി, സഞ്ജ്‌വാന്‍ പ്രദേശങ്ങളിലാണ് സുരക്ഷാ സേന ഡ്രോണ്‍ പറക്കുന്നത് കണ്ടത്. അല്‍പ്പസമയത്തിനകം ഡ്രോണ്‍ അപ്രത്യക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡ്രോണിനെ കാണുന്നത്. സേനാ താവളങ്ങള്‍ക്ക് സമീപത്ത് കൂടെ ഡ്രോണ്‍ പറക്കുന്നത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ സേന കാണുന്നത്.

തിങ്കളാഴ്ച കാലുചക് സേനാ താവളത്തിന് സമീപത്ത് രണ്ടു ഡ്രോണുകള്‍ പറക്കുന്നതാണ് സുരക്ഷാ സേന കണ്ടത്. ഇവയെ വെടിവച്ചിടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. സേനാ താവളത്തിന് മുകളിലൂടെ രാത്രി 11.45നും പുലര്‍ച്ചെ 2.40നുമാണ് ഡ്രോണുകള്‍ പറന്നത്. ഞായറാഴ്ച ജമ്മു വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ ഭീകരര്‍ വര്‍ഷിച്ചതെന്നാണ് വിലയിരുത്തല്‍. സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT