മുഖ്യമന്ത്രി ബിരേൻ സിങ്/ എഎൻഐ 
India

'സമാധാനം പുനഃസ്ഥാപിക്കണം, 30 തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു'- മണിപ്പൂർ മുഖ്യമന്ത്രി

സൈന്യത്തിന്റേയും സുരക്ഷാ സേനയുടേയും സഹായത്തോടെയാണ് നടപടികളുണ്ടായതെന്നും 30 തീവ്രവാദികളെ വധിച്ചതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ഇംഫാൽ: സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന മണിപ്പൂരിൽ 30 തീവ്രവാദികളെ വധിച്ചതായി മുഖ്യമന്ത്രി ബിരേൻ സിങ് അവകാശപ്പെട്ടു. മണിപ്പൂർ പൊലീസ് എട്ട് മണിക്കൂറോളം പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേരെ ഏറ്റുമുട്ടലിൽ വധിച്ചത്. മെയ്തി വിഭാ​ഗക്കാർക്ക് പട്ടിക വർ​ഗ പദവി നൽകുന്നതിൽ പ്രതിഷേധിച്ചാണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത്. മെയ്തി- കുക്കി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷം പിന്നീട് കലാപമായി മാറിയിരുന്നു. 

അക്രമ സംഭവങ്ങൾ ഇല്ലാതാക്കാനും സാധരണക്കാർക്കു നേരെയുള്ള അക്രമങ്ങൾ തടയാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് നടപടിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. തീവ്രവാദികൾ എം 16, എകെ 47 തോക്കുകൾ, സ്നിപ്പർ ​ഗണ്ണുകൾ എന്നിവ ഉപയോ​ഗിച്ച് സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയാണെന്നും ബിരേൻ സിങ് വ്യക്തമാക്കി. വിവിധ ​ഗ്രാമങ്ങളിൽ വീടുകൾ തീവയ്ക്കുന്നു. 

സൈന്യത്തിന്റേയും സുരക്ഷാ സേനയുടേയും സഹായത്തോടെയാണ് നടപടികളുണ്ടായതെന്നും 30 തീവ്രവാദികളെ വധിച്ചതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂരിനെ ഭിന്നിപ്പിക്കാൻ ശഅരമിക്കുന്ന ആയുധധാരികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഏറ്റുമുട്ടലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT