അരവിന്ദ് കെജരിവാൾ  ഫയൽ ചിത്രം
India

മദ്യനയക്കേസില്‍ കെജരിവാളിന് സമന്‍സ്; 17 ന് കോടതിയില്‍ ഹാജരാകണം

ഇഡി നല്‍കിയ ഹര്‍ജിയിലാണ് കെജരിവാളിന് സമന്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോടതി സമന്‍സ്. ഈ മാസം 17 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇഡി നല്‍കിയ ഹര്‍ജിയിലാണ് കെജരിവാളിന് കോടതി സമന്‍സ് അയച്ചത്.

മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഞ്ചു തവണ നോട്ടീസ് നല്‍കിയിട്ടും അരവിന്ദ് കെജരിവാള്‍ ഹാജരായിട്ടില്ലെന്ന് ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി കെജരിവാള്‍ സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ഹര്‍ജിയിലാണ് കോടതി കെജരിവാളിന് സമന്‍സ് അയച്ചത്. 17 ന് കോടതിയില്‍ ഹാജരായി, ചോദ്യം ചെയ്യാന്‍ ഹാജരാകാതെ ഒഴിഞ്ഞുനില്‍ക്കുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ ഡല്‍ഹി കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിനായിരുന്നു ഇഡി കെജരിവാളിന് അഞ്ചാമത്തെ നോട്ടീസ് നല്‍കിയത്.

എന്നാല്‍ ഇഡിയുടെ നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് എഎപി ആരോപിക്കുന്നു. മദ്യനയക്കേസില്‍ നേരത്തെ സിബിഐ കെജരിവാളിനെ ചോദ്യം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും