ബിജെപി പുറത്തുവിട്ട കെജരിവാളിന്റെ ബംഗ്ലാവിന്റെ ചിത്രം  
India

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ കെജ്‌രിവാളിന് രണ്ടേക്കറില്‍ പരന്നുകിടക്കുന്ന സെവന്‍ സ്റ്റാര്‍ ബംഗ്ലാവ് അനുവദിച്ചെന്നാണ് ബിജെപിയുടെ ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിനെതിരെ വീണ്ടും 'ശീഷ്മഹല്‍' ആരോപണവുമായി ബിജെപി. പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ കെജ്‌രിവാളിന് രണ്ടേക്കറില്‍ പരന്നുകിടക്കുന്ന സെവന്‍ സ്റ്റാര്‍ ബംഗ്ലാവ് അനുവദിച്ചെന്നാണ് ബിജെപിയുടെ ആരോപണം. ഇതിന്റെ ചിത്രങ്ങളും അവര്‍ പങ്കുവച്ചു. എന്നാല്‍ ആം ആദ്മി ഈ ആരോപണം തള്ളി.

എക്‌സ് പോസ്റ്റിലൂടെയാണ് ബിജെപിയുടെ ആരോപണം. പഞ്ചാബിലെ സൂപ്പര്‍ മുഖ്യമന്ത്രിയാണ് കെജരിവാള്‍ എന്നും ബിജെപി ആരോപിക്കുന്നു. സാധാരണക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കെജരിവാള്‍, മറ്റൊരു ചില്ലുകൊട്ടാരം കൂടി നിര്‍മിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ചില്ലുകൊട്ടാരം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബിലെ സൂപ്പര്‍ മുഖ്യമന്ത്രിയായ കെജരിവാളിന് മുന്‍പത്തേക്കാള്‍ ആഡംബരപൂര്‍ണമായ ചില്ലുകൊട്ടാരം പഞ്ചാബില്‍ ലഭിച്ചിരിക്കുന്നു. ചണ്ഡീഗഢിലെ സെക്ടര്‍ 2-വില്‍ കെജരിവാളിന് രണ്ടേക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആഡംബര സപ്ത നക്ഷത്ര സര്‍ക്കാര്‍ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ക്വാട്ടയില്‍നിന്ന് അനുവദിക്കപ്പെട്ടിരിക്കുന്നു. ബംഗ്ലാവിന്റെ സാറ്റലൈറ്റ് ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കുറിപ്പില്‍ ബിജെപി ആരോപിച്ചു.

എന്നാല്‍, ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചു. 'പ്രധാനമന്ത്രിക്കായി വ്യാജ യമുന നിര്‍മിച്ചത് പുറംലോകം അറിഞ്ഞതു മുതല്‍ ബിജെപിയുടെ നിലവിട്ടിരിക്കുകയാണ്. അതിന്റെ നിരാശയില്‍ എല്ലാം വ്യാജമായുണ്ടാക്കുകയാണ് ബിജെപി വ്യാജ യമുന, വ്യാജ മലിനീകരണ തോത്, മഴയെക്കുറിച്ചുള്ള വ്യാജ അവകാശവാദം, ഇപ്പോഴിതാ വ്യാജ സെവന്‍ സ്റ്റാര്‍ ബംഗ്ലാവ് ആരോപണവും'ആം ആദ്മി പ്രതികരിച്ചു.

'Arvind Kejriwal's Sheesh Mahal 2.0': BJP's Chandigarh Mansion Pic, AAP Reacts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും