ചിത്രം: ഇൻസ്റ്റ​ഗ്രാം 
India

ആര്യന്‍ ഖാന്‍ ഇന്ന് രാത്രിയും ജയിലില്‍ തന്നെ; കാരണമിത് 

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്ന് രാത്രിയും ജയിലില്‍ തന്നെ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്ന് രാത്രിയും ജയിലില്‍ തന്നെ. ജാമ്യം ലഭിച്ചതിന്റെ രേഖകള്‍ കൃത്യസമയത്ത് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാതിരുന്നതാണ് കാരണം. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

ലഹരിമരുന്ന് കേസ്‌

കോടതി നടപടികള്‍ നാലുമണിയോടെ പൂര്‍ത്തിയായെങ്കിലും  ജാമ്യത്തിന്റെ പകര്‍പ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലില്‍ എത്തിക്കണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍മോചനം ഒരു ദിവസം വൈകിയത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജാമ്യം ലഭിച്ചതിന്റെ രേഖകള്‍ 5.30നകം ഹാജരാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാന്‍ സാധിച്ചില്ല. ആര്യന്‍ ഖാനെ ഇന്ന് ജയിലില്‍ നിന്ന് മോചിക്കാന്‍ സാധിക്കില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. 

ആര്യന്‍ ഖാന്‍ ഇന്ന് രാത്രിയും ജയിലില്‍ തന്നെ

അതിനിടെ ആര്യനു വേണ്ടി നടി ജൂഹി ചൗള ആള്‍ജാമ്യം നിന്നു. 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത് , പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം