റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് /TTE  എക്സ്
India

വ്യാജ ടിടിഇ ചമഞ്ഞ് യാത്രക്കാര്‍ക്കിടയില്‍, ചോദ്യം ചെയ്തപ്പോള്‍ കാമുകിയെ വിവാഹം കഴിക്കാനെന്ന് മറുപടി; യുവാവ് അറസ്റ്റില്‍

പ്രതി ബിടെക് ബിരുദ ധാരിയാണ്. എന്നാല്‍ തൊഴില്‍ രഹിതനാണ്. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ ജോലി ലഭിക്കണമെന്നും മാതാപിതാക്കള്‍ യുവാവിനോട് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കാമുകിയെ വിവാഹം കഴിക്കുന്നതിനായി ട്രെയിനിലെ ടിടിഇ ആയി വേഷം മാറി യാത്രക്കാരെ കബളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാരണാസി റെയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ രേവയിലെ ആട്രൈല നിവാസിയായ ആദര്‍ശ് ജയ്‌സ്വാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി തട്ടിപ്പു പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇയാളില്‍ നിന്നും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇയുടെ വസ്ത്രവും കണ്ടെടുത്തു.

ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ വിവാഹം കഴിക്കാനാണ് വേഷം മാറി ടിടിഇ ആയി അഭിനയിച്ചതെന്ന് യുവാവ് പറഞ്ഞു. പ്രതി ബിടെക് ബിരുദ ധാരിയാണ്. എന്നാല്‍ തൊഴില്‍ രഹിതനാണ്. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ ജോലി ലഭിക്കണമെന്നും മാതാപിതാക്കള്‍ യുവാവിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ടിടിഇ ആയി വേഷം മാറിയതെന്ന് വാരണാസി ജിആര്‍പി ഇന്‍സ്‌പെക്ടര്‍ രജൗള്‍ പറഞ്ഞു.

മാര്‍ച്ച് മാസത്തില്‍ ഇയാളുടെ ഗ്രാമത്തിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചു. വ്യാജ ട്രെയിന്‍ ടിക്കറ്റുകളും നിര്‍മിച്ച് യാത്രക്കാര്‍ക്ക് നല്‍കി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവുകയും അവരുടെ പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Varanasi Government Railway Police (GRP) have arrested a man for allegedly posing as a Travelling Ticket Examiner (TTE) and duping passengers by selling fake tickets, officials said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT