പ്രതീകാത്മക ചിത്രം 
India

പെണ്‍കുട്ടികള്‍ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍; ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍

ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ ബന്ധുക്കളാണെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി:  കൗമാരക്കാരികള്‍ വീടിന് സമീപത്തെ കാട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പതിനാറും പതിനാലും വയസുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അസമിലെ കൊക്രാജര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്തതായും നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. സാധ്യമായ വഴികളെല്ലാം തേടും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്നും എഎസ്പി പറഞ്ഞു.വീടിന് സമീപത്തെ കാട്ടിനകത്താണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഇന്ന് ഗ്രാമം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT