ആധാര്‍ കാര്‍ഡ്(Aadhaar card) 
India

മുതിര്‍ന്നവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കാന്‍ അസം, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് ഇളവ്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി:പട്ടികജാതി, പട്ടികവര്‍ഗ, തേയിലത്തോട്ട തൊഴിലാളികള്‍ ഒഴികെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പുതിയ ആധാര്‍ കാര്‍ഡുകള്‍ നല്‍കേണ്ടെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അതിര്‍ത്തി സുരക്ഷയും അനധികൃത കുടിയേറ്റങ്ങളും തടയുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ആധാര്‍ ലഭിക്കാത്ത മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് സെപ്റ്റംബറില്‍ അപേക്ഷിക്കാനുള്ള അന്തിമ അവസരം നല്‍കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. സംസ്ഥാനത്തെത്തി ഇന്ത്യന്‍ പൗരനാണെന്ന് പറയുന്ന ആര്‍ക്കും അസമില്‍ നിന്ന് ആധാര്‍ കാര്‍ഡ് ലഭിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കും. ഞങ്ങള്‍ ആ വഴി പൂര്‍ണ്ണമായും അടച്ചു,' മുഖ്യമന്ത്രി പറഞ്ഞു.

അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ അപേക്ഷാ സമയം അവസാനിച്ചതിന് ശേഷം ജില്ലാ കമ്മീഷണര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ അധികാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിരുന്നാലും, അനുമതി നല്‍കുന്നതിനുമുമ്പ്, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടും ഡിസി പരിശോധിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

Assam to Stop Issuing New Aadhaar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

SCROLL FOR NEXT