തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു പിടിഐ
India

വിവാഹസംഘം സഞ്ചരിച്ച ബസ് ഇലക്ട്രിക് ലൈനില്‍ തട്ടി തീപിടിച്ചു; പത്ത് പേര്‍ വെന്തുമരിച്ചു; വീഡിയോ

വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഇലക്ട്രിലൈനില്‍ തട്ടിയതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഇലക്ട്രിസിറ്റി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് സംഭവം. ബസിലൂടെ വൈദ്യുതി പ്രവഹിച്ചതിനാല്‍ ആളുകള്‍ക്ക് പുറത്തേക്ക് ചാടാനും കഴിഞ്ഞില്ല. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഇലക്ട്രിലൈനില്‍ തട്ടിയതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍ വാഹനം കത്തുന്ന നിരവധി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചത്. രക്ഷപ്പെട്ടവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ