വീഡിയോ ​ദൃശ്യം 
India

40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു വീണു; മഹാരാഷ്ട്രയിൽ ആറ് മരണം, നിരവധി പേർക്ക് പരിക്ക് 

കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് ദാരുണ സംഭവം. അപകട സമയത്ത് വാട്ടർ പ്രൂഫിങ് പണികൾ നടക്കുന്നുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര താനെയിൽ 40 നില കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്നു വീണ് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ​ഗുരുതരമാണ്. മുംബൈയിൽ നിന്നു 30 കിലോ മീറ്റർ മാത്രം അകലെയാണ് അപകടമുണ്ടായത്. മരിച്ച ആറ് പേരും നിർമാണ തൊഴിലാളികളാണ്. 

കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് ദാരുണ സംഭവം. അപകട സമയത്ത് വാട്ടർ പ്രൂഫിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഈ ജോലി കഴിഞ്ഞ് താഴേക്ക് തൊഴിലാളികൾ വരുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നത്. 

അപകടത്തിനു പിന്നാലെ അവിടേക്ക് കുതിച്ചെത്തിയവർ ലിഫ്റ്റിൽ കുടുങ്ങിയ ചിലരെ രക്ഷപ്പെടുത്തി. ആറ് പേർ മരണത്തിനു കീഴടങ്ങി. രണ്ട് പേരുടെ നില ​ഗുരുതരമാണ്. അപകടത്തിനു പിന്നാലെ പൊലീസ് അ​ഗ്നിശമന സേനയും സ്ഥലത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍