എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7.11 കോടി രൂപ കവര്‍ന്നു 
India

പട്ടാപ്പകല്‍ വന്‍കൊള്ള; എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7.11 കോടി രൂപ കവര്‍ന്നു; ഇന്നോവയിലെത്തിയ സംഘത്തിനായി തിരച്ചില്‍

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെയായിരുന്നു കവര്‍ച്ച.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: ബംഗളൂരുവില്‍ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച ഏഴ് കോടി രൂപ കൊള്ളയടിച്ചു. സ്വകാര്യ കമ്പനിയുടെ വാനില്‍ നിന്നാണ് പട്ടാപ്പകല്‍ 7.11 കോടി രൂപ കവര്‍ന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെയായിരുന്നു കവര്‍ച്ച.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിറയ്ക്കാനായി എത്തിച്ച പണം കവര്‍ന്നത്. ഇന്നോവ കാറിലെത്തിയ സംഘം പണം കൊണ്ടുപോയ പണവുമായി എത്തിയ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയിച്ച ശേഷം വാഹനത്തിലുണ്ടായിരുന്ന പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു.

അതിനിടെ, വാനിലുണ്ടായിരുന്ന പണം ഇന്നോവ കാറിലേക്ക് മാറ്റുകയും ചെയ്തു. വാനിലുണ്ടായിരുന്ന ജീവനക്കാരെ കാറില്‍ കയറ്റി പാതിവഴിയില്‍ ഇറക്കിവിട്ടു. ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ തട്ടിപ്പുസംഘം കൈക്കലാക്കിയിരുന്നു. സംഭവത്തില്‍ ബംഗളൂരുവില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ATM robbery in Bengaluru – Thieves make away with Rs 7.11 crore from HDFC Bank

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു; 'ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായി'

കരുത്തുറ്റ 7,800mAh ബാറ്ററി, ഏകദേശം 32,000 രൂപ മുതല്‍ വില; വണ്‍പ്ലസ് 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

നോർക്ക കെയർ എൻറോൾമെന്റ്; ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു

'പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞാനും മല്‍സരിക്കും'; കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി

SCROLL FOR NEXT