സുപ്രീം കോടതി /ഫയല്‍ 
India

വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നവര്‍ക്കും കുടുംബം എന്ന നിലയില്‍ തുല്യപരിഗണനയ്ക്ക് അര്‍ഹത: സുപ്രീം കോടതി

പരമ്പരാഗതമായ രീതിയില്‍ അല്ലാതെ സ്ഥാപിക്കപ്പെടുന്ന കുടുംബങ്ങളെ മാറ്റിനിര്‍ത്താന്‍ നിയമത്തിനാവില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നവര്‍ക്കും സ്വവര്‍ഗ ബന്ധങ്ങള്‍ക്കും കുടുംബം എന്ന നിലയില്‍ തുല്യപരിഗണനയ്ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരുടെ നിരീക്ഷണം.

അച്ഛന്‍, അമ്മ, കുഞ്ഞുങ്ങള്‍ എന്നിങ്ങനെയാണ് കുടുംബത്തെക്കുറിച്ചുള്ള നിയമത്തിലെയും സമൂഹത്തിലെയും സങ്കല്‍പ്പങ്ങള്‍. പല സാഹചര്യങ്ങളേയും അവഗണിച്ചുകൊണ്ടുള്ളതാണ് ഈ സങ്കല്‍പ്പം. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവരിലൂടെയും ക്യൂര്‍ ബന്ധങ്ങളും വഴിയും കുടുംബങ്ങളുണ്ടാവും. പങ്കാളിയുടെ മരണത്തിലൂടെയോ വിവാഹ മോചനത്തിലൂുടെയോ സിംഗിള്‍ പാരന്റ് ഉണ്ടാവാം. പുനര്‍ വിവാഹത്തിലൂടെ കുട്ടികളുടെ രക്ഷാകര്‍ത്ത സ്ഥാനത്തുനിന്നു മാതാവോ പിതാവോ മാറ്റപ്പെടാം. ഇങ്ങനെയുണ്ടാവുന്നതും, പതിവു രീതിയില്‍ അല്ലെങ്കിലും കുടുംബ ബന്ധങ്ങള്‍ തന്നെയാണ്. അവയ്ക്കും നിയമത്തിനു മുന്നില്‍ തുല്യ അവകാശത്തിന് അര്‍ഹതയുണ്ട്. സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തിയുള്ള നിയമങ്ങളുടെ ആനുകൂല്യം അവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

പരമ്പരാഗതമായ രീതിയില്‍ അല്ലാതെ സ്ഥാപിക്കപ്പെടുന്ന കുടുംബങ്ങളെ മാറ്റിനിര്‍ത്താന്‍ നിയമത്തിനാവില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. നടപ്പുള്ള രിതീകളില്‍നിന്നു മാറി അമ്മമാരാവുന്ന സ്ത്രീകള്‍ക്കും നിയമത്തിന്റെ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

പ്രസവാവധി അനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളെ നോക്കാന്‍ ആനുകൂല്യം നേടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി, സ്വന്തം കുഞ്ഞിനെ പരിചരിക്കുന്നതിന് അവധി തേടി നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടതിന് എതിരെ യുവതി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT