ഫോട്ടോ: ട്വിറ്റർ 
India

തെലങ്കാനയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചു; നാലു സ്ത്രീകള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

വ്യവസായ മേഖലയില്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ യാദാദ്രിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച നാലു സ്ത്രീകളാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഹൈദരാബാദിന് 50 കിലോമീറ്റര്‍ അകലെ, ഛോട്ടുപാലില്‍ ദണ്ഡുംലക്പൂര്‍ വ്യവസായ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. തൊഴിലാളി സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

വ്യവസായ മേഖലയില്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് മരിച്ചത്. മൂന്നുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവര്‍ ഹൈദരാബാദിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT