കിണറ്റില്‍ വീണ പുലിക്കുട്ടിയെ രക്ഷിക്കുന്നു 
India

കിണറ്റില്‍ പുലിക്കുട്ടി; കട്ടിലിറക്കി കൊടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ (വീഡിയോ)

ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചൂട് കൂടിയാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കൂടുന്നതാണ് പതിവ്. വെള്ളം തേടി വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്ന് ജനവാസകേന്ദ്രത്തില്‍ എത്തുന്നത് പതിവാണ്. ജനങ്ങള്‍ക്കൊപ്പം വന്യമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കടമയാണ്. അത്തരത്തില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

കിണറ്റില്‍ വീണ് കിടക്കുകയാണ് പുലിക്കുട്ടി. പുലിക്കുട്ടിയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കിണറ്റില്‍ കട്ടിലിറക്കി കൊടുത്തു. കട്ടിലില്‍ കയറിയ പുലിക്കുട്ടി, പേടി കാരണം വീണ്ടും വെള്ളത്തിലേക്ക് തന്നെ ചാടി. തുടര്‍ന്നും വീണ്ടും കട്ടില്‍ താഴ്ത്തി കൊടുത്ത് പുലിയെ കട്ടിലിലേക്ക് തന്നെ തിരികെ കൊണ്ടുവന്നു. പതുക്കെ മുകളിലേക്ക് വലിച്ച് ഉയര്‍ത്തി പുലിയെ കിണറിന് വെളിയില്‍ കൊണ്ടുവരുന്നതാണ് വീഡിയോയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT