സദഫ് ഫാത്തിമ എക്‌സ്
India

കസേരയില്‍ നിന്ന്‌ വീണ് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു; ജോലി സമ്മര്‍ദം മൂലമെന്ന് റിപ്പോര്‍ട്ട്

ജോലിക്കിടെ കസേരയില്‍ നിന്ന് വീണ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിയും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ലഖ്നൗവില്‍ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥ ജോലിക്കിടെ കസേരയില്‍ നിന്ന് വീണ് മരിച്ചു. ലഖ്നൗവിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ബ്രാഞ്ചിലെ ജീവനക്കാരിയായ സദഫ് ഫാത്തിമയാണ് മരിച്ചത്.

ജോലി സമ്മര്‍ദമാണ് സദഫിന്റെ മരണത്തിനിടയാക്കിയതെന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം. കസേരയില്‍ നിന്ന് വീണ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാങ്കില്‍ അഡീഷണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായിരുന്നു സദഫ് ഫാത്തിമ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് സമാജ് വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. സര്‍ക്കാര്‍ തലം മുതല്‍ സ്വകാര്യ ജോലികള്‍ വരെ എല്ലായിടത്തും ജോലി സമ്മര്‍ദം ഒരുപോലെയാണെന്നും ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിക്കുന്നതായും അഖിലേഷ് യാദവ് പറഞ്ഞു.

''തൊഴിലുള്ളവരുടെ അവസ്ഥ അടിമത്തൊഴിലാളികളേക്കാള്‍ മോശമായിരിക്കുന്നു, അവര്‍ക്ക് സംസാരിക്കാന്‍ പോലും അവകാശമില്ല. സര്‍ക്കാര്‍ അടിസ്ഥാനമില്ലാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുകയല്ല, പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും'' അഖിലേഷ് യാദവ് എക്സ് പോസ്റ്റില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT