ഭീകരര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ സൈന്യത്തിന്റെ തെരച്ചില്‍, ഫയല്‍ ചിത്രം 
India

കശ്മീരില്‍ വീണ്ടും സിവിലിയന്‍മാര്‍ക്ക് നേരെ ആക്രമണം; ബാങ്ക് മാനേജറെ ഭീകരര്‍ വെടിവെച്ചു കൊന്നു -വീഡിയോ

രാജസ്ഥാനില്‍ നിന്നുള്ള ബാങ്ക് മാനേജറെ ഭീകരര്‍ വെടിവച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സിവിലിയന്‍മാര്‍ക്ക് നേരെ ഭീകരാക്രമണം. രാജസ്ഥാനില്‍ നിന്നുള്ള ബാങ്ക് മാനേജറെ ഭീകരര്‍ വെടിവച്ചു കൊന്നു. മൂന്ന് ദിവസത്തിനിടെ സിവിലിയന്‍മാര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്.

കുല്‍ഗാമിലാണ് സംഭവം. ഇലാഹി ദേഹതി ബാങ്ക് മാനേജറായ വിജയ്കുമാറാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞദിവസം കശ്മീരി പണ്ഡിറ്റിന് നേരെയായിരുന്നു ആക്രമണം. അധ്യാപികയെ ഭീകരര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കശ്മീരി പണ്ഡിറ്റ് തന്നെയായ സര്‍ക്കാര്‍ ജീവനക്കാരനെയും സമാനമായ നിലയില്‍ കൊലപ്പെടുത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT