പ്രതീകാത്മക ചിത്രം 
India

സ്പിന്‍ ബൗളിങ്ങില്‍ പുറത്താക്കി; ബാറ്റര്‍ ബൗളറെ കഴുത്തുഞെരിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് സൗഹൃദ മത്സരം കൊടുംക്രൂരതയില്‍ കലാശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് സൗഹൃദ മത്സരം കൊടുംക്രൂരതയില്‍ കലാശിച്ചു. ബാറ്റ് ചെയ്യുമ്പോള്‍ പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ ബൗളറെ കഴുത്തുഞെരിച്ച് കൊന്നു. യുവാവിനെ കൊലപ്പെടുത്താന്‍ പ്രതിയെ സഹോദരന്‍ സഹായിച്ചതായും പൊലീസ് പറയുന്നു.

കാന്‍പൂരില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സച്ചിനെയാണ് കൊലപ്പെടുത്തിയത്. ബാറ്റ് ചെയ്യുമ്പോള്‍ ഔട്ടാക്കിയതിന്റെ വൈരാഗ്യത്തില്‍ ഹര്‍ഗോവിന്ദാണ് സ്പിന്‍ ബൗളറായിരുന്ന സച്ചിനെ കൊലപ്പെടുത്തിയത്. 

കാന്‍പൂരിലെ ഘാട്ടംപൂര്‍ പ്രദേശത്ത് വൈകീട്ട് അഞ്ചുമണിക്കാണ് ക്രിക്കറ്റ് മത്സരം നടന്നത്. സൗഹൃദ മത്സരം ക്രൂരതയിലേക്ക് വഴിമാറുകയായിരുന്നു. സഹോദരന്റെ സഹായത്തോടെയാണ് ഹര്‍ഗോവിന്ദ്, സച്ചിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ബാറ്റ് ചെയ്യുമ്പോള്‍ ഔട്ടായതിന്റെ ദേഷ്യത്തില്‍ സച്ചിന് നേരെ ഹര്‍ഗോവിന്ദ് തിരിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സച്ചിന്റെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒളിവില്‍ കഴിയുന്ന ഹര്‍ഗോവിന്ദിനും സഹോദരനും വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT