രാകേഷ് ടിക്കായത്ത് കിസാൻ മഹാപഞ്ചായത്തിൽ/ പിടിഐ 
India

'വന്‍ പ്രക്ഷോഭത്തിന് ട്രാക്ടറുകളുമായി തയ്യാറായിരിക്കുക'; കര്‍ഷകരോട്  രാകേഷ് ടിക്കായത്ത്

'വീണ്ടും ഒരു പ്രക്ഷോഭം ആരംഭിച്ചില്ലെങ്കില്‍, ഭൂമിയും വിളയും എല്ലാം നഷ്ടപ്പെടും'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകര്‍ വലിയൊരു പോരാട്ടത്തിന് ഒരുങ്ങാന്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം നല്‍കി. ഭൂമിയും വിളയും കന്നുകാലികളും സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശില്‍ കിസാന്‍ മഹാപഞ്ചായത്ത് യോഗത്തില്‍ സംസാരിക്കവെയായിരുന്നു ആഹ്വാനം. 

സൗജന്യ വൈദ്യുതി, മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം, അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെയും ബിജെപിക്കാരുടെയും ഭീഷണി നേരിടുന്ന പ്രാദേശിക ക്ഷേത്രങ്ങളില്‍ യോഗങ്ങള്‍ നടത്താനും കര്‍ഷകരോട് ടിക്കായത്ത് ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് മുന്നില്‍ ഒരേയൊരു മാര്‍ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ, പ്രക്ഷോഭം. വീണ്ടും ഒരു പ്രക്ഷോഭം ആരംഭിച്ചില്ലെങ്കില്‍, ഭൂമിയും വിളയും എല്ലാം നഷ്ടപ്പെടും.' ടിക്കായത്ത് പറഞ്ഞു. ആര്‍എസ്എസുകാര്‍ ക്ഷേത്രങ്ങള്‍ കയ്യടക്കുന്നത് തടയാന്‍, പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ കര്‍ഷകര്‍ ഭാഗഭാക്കാകണമെന്നും, ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു. 

ക്ഷേത്രങ്ങള്‍ മുസ്ലീങ്ങളില്‍ നിന്ന് ഭീഷണി നേരിടുന്നില്ല, എന്നാല്‍ ആര്‍എസ്എസിന്റെയും ബിജെപിക്കാരുടെയും ഭീഷണി നേരിടുന്നു. വേണ്ടി വന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെയ്യുന്നതുപോലെ കയ്യില്‍ കുറുവടികളുമായി യോഗങ്ങള്‍ നടത്താന്‍ കര്‍ഷകര്‍ തയ്യാറാകണം. ആര്‍എസ്എസുകാര്‍ക്ക് കയ്യില്‍ ലാത്തിയുമായി നടക്കാമെങ്കില്‍, നിങ്ങള്‍ക്കും ലാത്തിയുമായി പരേഡ് ചെയ്യാമെന്ന് ടിക്കായത്ത് അഭിപ്രായപ്പെട്ടു. 

കന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സര്‍ക്കാരുകള്‍ 2021 ഫെബ്രുവരിക്ക് ശേഷം ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഈ സര്‍ക്കാരുകള്‍ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാന്തതില്‍ നമ്മളെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ക്കായി ശക്തമായ പ്രക്ഷോഭം വേണ്ടിവരും. ട്രാക്ടറുമായി തയ്യാറായിരിക്കാന്‍ രാകേഷ് ടിക്കായത്ത് ആഹ്വാനം നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT