'Will take oath directly from Lok Sabha': Akhilesh Yadav on 2027 Uttar Pradesh CM plans 
India

യുപിയില്‍ മത്സരത്തിനിറങ്ങില്ല; നേരിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും: അഖിലേഷ് യാദവ്

പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ 2012പോലെ എംപി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയാകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

വാരാണസി: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്‍കി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മത്സരിക്കാതെ തന്നെ താൻ നേരിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. വാരാണസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് കൗതുകകരമായ ഈ പരാമര്‍ശം. സമാജ്‌വാദി പാര്‍ട്ടി എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നും തെരഞ്ഞെടുപ്പ് മത്സരംഗത്തേക്ക് ഇറങ്ങുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിരുന്നു പ്രതികരണം.

2012 മാര്‍ച്ച് 15ന് കനൗജില്‍ നിന്നുള്ള ലോക്‌സഭ എംപിയായിരിക്കേ അഖിലേഷ് യാദവ് ആദ്യമായി യുപി മുഖ്യമന്ത്രിയായതും നിയമസഭയിലേക്ക് നേരിട്ട് മത്സരിക്കാതെയായിരുന്നു. അധികാരമേറ്റ ശേഷം എംപി സ്ഥാനം രാജിവെച്ച് യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാവുകയായിരുന്നു. 'ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയാകുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കാശിയില്‍ ശുഭമുഹൂര്‍ത്തം നോക്കാറുണ്ടെന്നും തനിക്ക് ശുഭമായത് എന്താണോ അത് ചെയ്യുമെന്നും' അദ്ദേഹം തമാശരൂപത്തില്‍ പ്രതികരിച്ചു.

വിജയസാധ്യതയെ അടിസ്ഥാനമാക്കിയായിരിക്കും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. വ്യത്യസ്ത ആളുകളെയും ഗ്രൂപ്പുകളെയും ഒപ്പം കൂട്ടി എങ്ങനെ മുന്നോട്ട് പോകണമെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും യാദവ് പറഞ്ഞു.2027ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപി തങ്ങളുടെ 200ഓളം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കാശിയില്‍ നിന്നുള്ള മന്ത്രിമാരുടെ ടിക്കറ്റുകളായിരിക്കും ആദ്യം വെട്ടിക്കുറയ്ക്കുക.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വിവാദത്തില്‍ ബിജെപിയുടെ നിലപാടിനെ ചോദ്യം ചെയ്ത യാദവ്, യുപിയിലെ 80 ലോക്‌സഭാ സീറ്റുകളും നേടിയതിനുശേഷവും സമാജ് വാദി പാര്‍ട്ടി ഇവിഎമ്മുകളെ കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നത് തുടരുകയാണെന്നും പറഞ്ഞു. പേപ്പര്‍ ബാലറ്റ് വഴി മാത്രമേ വോട്ട് രേഖപ്പെടുത്താവു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇവിഎമ്മുകള്‍ വഴി വോട്ട് രേഖപ്പെടുത്തിയാല്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നും യാദവ് വ്യക്തമാക്കി.

Will become the Chief Minister by taking oath directly from the Lok Sabha, Akhilesh Yadav

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

അഗ്രസീവ് രൂപം, ടിഎഫ്ടി സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിങ്; വരുന്നു വിഡയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍; 'യുബിഎക്‌സ്'

അടിച്ചു മോനേ... ബിഗ് ടിക്കറ്റ് ജാക്ക്‌പോട്ടില്‍ 'കോടിത്തിളക്കം', കോളടിച്ചത് ഇന്ത്യക്കാരിക്ക്, മലയാളിയെ തേടിയും ഭാഗ്യം

അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ 'ബ്ലൂ വേവ്'; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

പാഞ്ഞെത്തിയ കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണയില്‍ വീണ് ജീവനക്കാര്‍ക്ക് പരിക്ക്; വിഡിയോ