എയര്‍ ഇന്ത്യ, ഫയല്‍ ചിത്രം 
India

അപേക്ഷിക്കുകയാണ്, കുടുംബമുണ്ട്... പരാതി നല്‍കരുത്; വിമാനത്തില്‍ വച്ച് അയാള്‍ യുവതിയോട് കരഞ്ഞു പറഞ്ഞു

എയര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന് എഴുതിയ കത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. എയര്‍ഇന്ത്യയുടെ എഫ്‌ഐആറിനൊപ്പം ഈ കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യവിമാനത്തില്‍ വച്ച് യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി മാപ്പപേക്ഷിച്ചതായി പരാതിക്കാരിയായ യുവതി. പ്രതിയെ തന്റെ മുന്നില്‍ എത്തിച്ചപ്പോഴാണ് കരഞ്ഞ് മാപ്പ് പറഞ്ഞത്. കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്‌നം ബാധിക്കാന്‍ ഇടവരുത്തരുതെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും ഇയാള്‍ അപേക്ഷിച്ചു. നവംബര്‍ 26ന് ന്യൂയോര്‍ക്ക്  ഡല്‍ഹി വിമാനത്തിലാണ് ബിസിനസ് ക്ലാസില്‍ യാത്രക്കാരിയുടെ മേല്‍ മദ്യലഹരിയിലായിരുന്ന മുംബൈയിലെ വ്യാപാരി ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത്.

വിമാനത്തിലെ അതിക്രമം വിവരിച്ച് യാത്രക്കാരി എയര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന് എഴുതിയ കത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത.് എയര്‍ഇന്ത്യയുടെ എഫ്‌ഐആറിനൊപ്പം ഈ കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ജനുവരി നാലിനാണ് എയര്‍ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയത്. ഇവര്‍ പരാതി പിന്‍വലിച്ചതിനാലാണു പൊലീസിനു കൈമാറാതിരുന്നതെന്ന് എയര്‍ ഇന്ത്യയുടെ വിശദീകരണം. ശങ്കര്‍ മിശ്ര യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചപ്പോള്‍ സമീപത്തിരുന്ന  യാത്രക്കാരനാണ് ഇയാളെ സ്ഥലത്തുനിന്നും പിടിച്ചുമാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി എയര്‍ ഇന്ത്യയ്‌ക്കെഴുതിയ കത്ത് എഫ്‌ഐആറിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

യുവതിയുടെ വസ്ത്രങ്ങളും ബാഗുമെല്ലാം മൂത്രത്തില്‍ നനഞ്ഞു. പരാതി നല്‍കിയെങ്കിലും വിമാനത്തിലെ ജീവനക്കാര്‍ ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ല. പിന്നീട് വേറെ വസ്ത്രം നല്‍കുകയായിരുന്നു. സീറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വേറെ സീറ്റ് ഒഴിവില്ലെന്നും അറിയിച്ചു. വിമാനം ഇറങ്ങുമ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. അപ്പോള്‍, മിശ്രയെ തന്റെ മുഖാമുഖം കൊണ്ടുവന്നിരുത്തിയ ജീവനക്കാര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. ഇതോടെ അയാള്‍ കരയാന്‍ തുടങ്ങി.കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്‌നം ബാധിക്കാന്‍ ഇടവരുത്തരുതെന്നും പറഞ്ഞു. ആ അവസ്ഥയില്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അയാളുടെ മുഖത്തേക്കു പോലും നോക്കാന്‍ സാധിച്ചില്ല. വിമാനത്തിലെ ജീവനക്കാര്‍ തികച്ചും നിരുത്തരവാദപരമായാണു പെരുമാറിയതെന്നും യുവതി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT