ബംഗാളില്‍ ബിജെപി എംഎല്‍എ ടിഎംസിയില്‍ ചേരുന്നു 
India

എന്റെ ഹൃദയവും ആത്മാവും തൃണമൂല്‍; ബംഗാളില്‍ ഒരു ബിജെപി എംഎല്‍എകൂടി പാര്‍ട്ടി വിട്ടു

കാളിയഗഞ്ച്‌ എംഎല്‍എ സൗമന്‍ റോയി ആണ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ടിഎംസിയില്‍ തിരികെയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: ഒരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയഗഞ്ച്‌ എംഎല്‍എ സൗമന്‍ റോയി ആണ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ടിഎംസിയില്‍ തിരികെയെത്തിയത്.

ഒരു പ്രത്യേകസാഹചര്യത്തിലാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എന്നാല്‍ തന്റെ ഹൃദയവും ആത്മാവും തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സൗമന്‍ റോയി പറഞ്ഞു. മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണനല്‍കുന്നതിനാണ് വീണ്ടും ടിഎംസിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതില്‍ ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളില്‍ മമതാ ബാനാര്‍ജി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ, ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ പാര്‍ട്ടിയിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാല് ബിജെപി എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്. സൗമന്‍ റോയ് കൂടി പാര്‍ട്ടി വിട്ടതോടെ ബിജെപി എംഎല്‍എമാരുടെ എണ്ണം 71 ആയി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT