RG Kar medical college file
India

ഇരയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തു, അന്വേഷണത്തില്‍ വീഴ്ച; ആര്‍ജി കര്‍ ബലാത്സംഗക്കേസില്‍ 3 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

നിലവില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് വളപ്പില്‍ പിജി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തില്‍ വീഴ്ചകള്‍ വരുത്തിയെന്നാരോപിച്ച് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ബംഗാള്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണര്‍ വിനീത് ഗോയല്‍, മുന്‍ ഡപ്യൂട്ടി കമ്മിഷണര്‍മാരായ ഇന്ദിര മുഖര്‍ജി, അഭിഷേക് ഗുപ്ത എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.

ഇരയുടെ മാതാപിതാക്കള്‍ക്ക് കൈക്കൂലിയായി പണം വാഗ്ദാനം ചെയ്തതും, കൊലപാതകവുമായി ബന്ധപ്പെട്ട് 'അനധികൃത പത്രസമ്മേളനം' നടത്തിയതും ഉള്‍പ്പെടെ ആര്‍ജി കര്‍ കേസ് കൈകാര്യം ചെയ്തതില്‍ ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായെന്ന് അധികാരി ആരോപിച്ചു. നിലവില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികളും വകുപ്പുതല അന്വേഷണവും ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024 ഓഗസ്റ്റില്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ അതിക്രൂരമായിട്ടാണ് 31 കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.

Bengal Suspends 3 IPS Officers Over "Lapses" In RG Kar Rape-Murder Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

മിസ്റ്ററി ത്രില്ലറുമായി അന്ന ബെന്നും സം​ഗീത് പ്രതാപും; ചിത്രത്തിന് തുടക്കം

വീട് തകർന്ന് അഞ്ചുപേർക്ക് പരിക്ക്; കിടപ്പുരോഗിയായ സഹോദരനും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു

മറ്റ് സ്ത്രീകളുമായി ബന്ധം; ഉറക്കത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 22കാരി; വിഡിയോ വൈറല്‍