ബംഗാളി എഴുത്തുകാരന്‍ ശംഖ ഘോഷ് /ചിത്രം ഫെയ്‌സ്ബുക്ക്‌ 
India

ജ്ഞാനപീഠ ജേതാവും പ്രമുഖ കവിയുമായ ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ശംഖ ഘോഷ് അന്തരിച്ചു.  കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. 89വയസായിരുന്നു.

ബംഗാളിയില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘോഷ്. ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യസാന്നിധ്യമായാണ് അദ്ദേഹം  അറിയപ്പെട്ടത്. ബംഗാളിസാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച കവികളില്‍ ഒരാള്‍കൂടിയായിരുന്നു ശംഖ ഘോഷ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയതാത്പര്യങ്ങളൊന്നുമില്ലാതെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. ഭരണകൂടങ്ങള്‍ മാറിവന്നപ്പോഴും ജനവിരുദ്ധനിലപാടുകള്‍ സ്വീകരിച്ചവരോടെല്ലാം പ്രതികരണങ്ങളുമായി ഇദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.  

രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, സരസ്വതീസമ്മാന്‍ തുടങ്ങി ഏറ്റവും ശ്രേഷ്ഠമായ അവാര്‍ഡുകള്‍ക്കൊപ്പം പദ്മഭൂഷണ്‍ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠവും ഈ സാഹിത്യശ്രേഷ്ഠനെ തേടിയെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍

ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ

യുപിഐ എംഡിആര്‍ ചുമത്തുന്നത് ജനുവരി വരെ നീട്ടുമോ?; സര്‍ക്കാര്‍ പരിഗണനയില്‍

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, എന്നെ ആകാം'; 'ഐ ആം ​ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി