രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നാ​ഗാലാൻഡിൽ/ പിടിഐ 
India

ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിനത്തിലേക്ക്; ഇന്നു മുതല്‍ അസമില്‍; 17 ജില്ലകളില്‍ പര്യടനം

അസമില്‍ 833 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 17 ജില്ലകളില്‍ കൂടി  കടന്നുപോകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക് കടന്നു. നാഗാലാന്‍ഡ് പര്യടനം പൂര്‍ത്തിയാക്കി യാത്ര ഇന്ന് അസമിലേക്ക് കടക്കും. എട്ടു ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്. 

അതിര്‍ത്തി ഗ്രാമമായ തുളിയില്‍ നിന്നാണ് ഇന്ന് യാത്ര ആരംഭിക്കുന്നത്. അസമില്‍ 833 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 17 ജില്ലകളില്‍ കൂടി  കടന്നുപോകും. പര്യടനത്തിനിടെ സംസ്ഥാനത്തെ വിവിധ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. 


യാത്ര തടസപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ഗാന്ധി ഇന്നലെ പൊതുയോഗങ്ങളില്‍ സംസാരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി