Voters wait in a queue to cast votes at a polling station during the first phase of the Bihar Assembly elections, at Danapur in Patna, Thurs 
India

സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടി; ബിഹാറില്‍ വിജയിച്ചത് എന്‍ഡിഎയുടെ മൈക്രോ മാനേജ്‌മെന്റ് പ്ലാന്‍

പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സത്രീ വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥികളേക്കാള്‍ വോട്ട് ഷെയറാണ് ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി തുടര്‍ഭരണത്തിലേക്ക് നീങ്ങുന്ന എന്‍ഡിഎ മുന്നണിയെ തുണച്ചത് സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയെന്ന് വിലയിരുത്തല്‍. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സത്രീ വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥികളേക്കാള്‍ വോട്ട് ഷെയറാണ് ലഭിച്ചത്.

സ്ത്രീ വോട്ടര്‍മാര്‍ 51- 55 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളിലായണ് എന്‍ഡിഎ - മഹാ സഖ്യ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് വിഹിതത്തില്‍ വലിയ വ്യത്യാസമുള്ളത്. പുരുഷ - സ്ത്രീ വോട്ടര്‍മാര്‍ തുല്യമോ പുരുഷ വോട്ടര്‍മാര്‍ കൂടുതലോ ഉള്ള സ്ഥലങ്ങളില്‍ അന്തരം കുറവാണെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയ വോട്ടെടുപ്പില്‍ 100-ലധികം മണ്ഡലങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്തിട്ടുണ്ട്.

കുടുംബങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ക്ഷേമ പദ്ധതികളാണ് എന്‍ഡിഎയ്ക്കും നിതിഷ് കുമാറിനും അനുകൂലമായ വോട്ടായി മാറിയതെന്നാണ് വിലയിരുത്തല്‍. ജീവിക സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകളുടെ ശൃംഖല, ഇത്തവണ പ്രഖ്യാപിച്ച സംരംഭകര്‍ക്ക് 10,000 രൂപ ധന സഹായം നല്‍കുന്ന ദാസ് ഹസാരി പദ്ധതികളും സ്ത്രീകളുടെ പിന്തുണ ഉറപ്പിക്കാന്‍ സഹായിച്ചു. ജോലി തേടി പുരുഷന്മാര്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക, ബാഹ്യ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകളോട് മമതയുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ എന്ന നിലയിലാണ് ഇവര്‍ പ്രതികരിച്ചത് എന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍ക്കൊപ്പം യുവാക്കളുടെയും പിന്തുണ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

കൃത്യമായ കണക്കൂട്ടലുകളോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആയെന്നതാണ് എന്‍ഡിഎയുടെ മറ്റൊരു നേട്ടം. 2020 ലെ തെരഞ്ഞെടുപ്പ് നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു ഇത്തവണ ബിജെപിയും ജെഡിയുവും തന്ത്രങ്ങള്‍ മെനഞ്ഞത്. ബിജെപി, ജെഡിയു, എല്‍ജെപി, ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച, രാഷ്ട്രീയ ലോക്താന്ത്രിക് മോര്‍ച്ച (ആര്‍എല്‍എം) എന്നിവയുള്‍പ്പെടെ എല്ലാ സഖ്യകക്ഷികളും അവര്‍ മത്സരിച്ച സീറ്റുകളില്‍ ഭൂരിഭാഗവും നേടി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ മത്സരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടിരുന്നു.

Bihar Assembly elections 2025 Women’s vote help NDA s historic victory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത്, തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ നീതിയുക്തമായിരുന്നില്ല: രാഹുല്‍ ഗാന്ധി

വർക്കലയിൽ, റിസോർട്ടിലെ നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

ഇതാദ്യം; കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീ​ഗിന് സീറ്റ്

എന്‍ഡിഎ മുന്നേറ്റത്തിലും പിടിച്ച് നിന്ന് ഒവൈസിയുടെ എഐഎംഐഎം; തനിച്ച് മത്സരിച്ച് അഞ്ച് സീറ്റുകളില്‍ ജയം

14കാരന്റെ 'വൈഭവ' ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം

SCROLL FOR NEXT