പ്രതീകാത്മക ചിത്രം 
India

അന്യജാതിയില്‍പ്പെട്ട യുവാക്കളെ പ്രണയിച്ചു, രണ്ടുപെണ്‍മക്കളെ ദമ്പതികള്‍ കൊലപ്പെടുത്തി, ബിഹാറില്‍ ദുരഭിമാനക്കൊല?

ബിഹാറില്‍ രണ്ടു പെണ്‍മക്കളെ ദമ്പതികള്‍ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ രണ്ടു പെണ്‍മക്കളെ ദമ്പതികള്‍ കൊലപ്പെടുത്തി. 18ഉം 16ഉം വയസുള്ള പെണ്‍മക്കളാണ് മരിച്ചത്. അന്യജാതിയില്‍പ്പെട്ട യുവാക്കളുമായി മക്കള്‍ക്കുള്ള പ്രണയമാണ് കൊടുംക്രൂരത ചെയ്യാന്‍ ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഹജിപൂരിലാണ് സംഭവം. കുട്ടികളുടെ അമ്മ റിങ്കു ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കുട്ടികളുടെ അച്ഛന്‍ നരേഷിനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

റിങ്കു ദേവി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കുട്ടികള്‍ ഉറങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ പെണ്‍മക്കളുടെ മൃതദേഹത്തിന് അരികില്‍ ഇരിക്കുന്ന റിങ്കുദേവിയെയാണ് കണ്ടതെന്നും പൊലീസ് പറയുന്നു.

ദുരഭിമാനക്കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്. പെണ്‍മക്കള്‍ അന്യജാതിയില്‍പ്പെട്ട യുവാക്കളുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കളെ അറിയിക്കാതെ വീട് വിട്ടുപോകാന്‍ പെണ്‍മക്കള്‍ പദ്ധതിയിടുന്നതായി മനസിലാക്കിയാണ് കൊലപ്പെടുത്തിയതെന്ന് റിങ്കു ദേവിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. 

അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇരുവരെയും കൊന്നത് അച്ഛന്‍ ആണ് എന്നാണ് അമ്മ പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്നാണ് കുട്ടികളെ കൊന്നതെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT