വയോധികനെ പൊലീസ് തല്ലുന്ന വിഡിയോ ദൃശ്യം 
India

സൈക്കിളില്‍നിന്നു വീണു, എഴുന്നേല്‍ക്കാന്‍ വൈകി; എഴുപതുകാരനെ തല്ലിച്ചതച്ച് പൊലീസ് - വിഡിയോ

ബിഹാറില്‍ എഴുപതുകാരനെ നടുറോഡില്‍ തല്ലിച്ചതച്ച് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാറില്‍ എഴുപതുകാരനെ നടുറോഡില്‍ തല്ലിച്ചതച്ച് പൊലീസ്. തിരക്കേറിയ റോഡില്‍ വയോധികനെ വനിതാ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. സംഭവത്തില്‍ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൈക്കിളില്‍നിന്നു വീണപ്പോള്‍ എഴുന്നേല്‍ക്കാന്‍ വൈകിയതിനാണ് പൊലീസ് ഇയാളെ തല്ലിയതെന്ന്, വിഡിയോ പങ്കുവച്ച മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് സിങ് ട്വിറ്ററില്‍ കുറിച്ചു. കൈമൂറിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ പാണ്ഡേ ആണ് ഇതെന്നും കുറിപ്പില്‍ പറയുന്നു.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കുവച്ചിട്ടുണ്ട്. ബിഹാറില്‍ കാട്ടു ഭരണമാണ് നടക്കുന്നതെന്ന വിമര്‍ശനം നിരവധി പേര്‍ ഉന്നയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി