ബൈക്ക് യാത്രക്കാരന്‍ തെറിച്ചുവീണതിന് പിന്നാലെ തനിയെ മുന്നോട്ടുനീങ്ങുന്ന ബൈക്കിന്റെ ദൃശ്യം 
India

പറന്നുവന്നു ഇടിച്ചുതെറിപ്പിച്ചു; 'അപ്രത്യക്ഷനായി' ബൈക്ക് യാത്രക്കാരന്‍- വൈറല്‍ വീഡിയോ 

ഷോക്കിങ് വീഡിയോസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റോഡിലൂടെയുള്ള യാത്ര പൂര്‍ണമായി സുരക്ഷിതമല്ല. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന് മുന്‍കൂട്ടി ചിന്തിച്ച് വേണം വാഹനം ഓടിക്കാന്‍. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ അമാന്തവും കാണിക്കരുത്. ഇപ്പോള്‍ പറന്നുവന്ന വസ്തു ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഷോക്കിങ് വീഡിയോസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോഡിലൂടെ ബൈക്ക് ഓടിക്കുകയാണ് യാത്രികന്‍. ഈസമയത്ത് പാറകഷ്ണം പോലെയുള്ള വസ്തു പറന്നുവന്ന് ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. 

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരന്‍ അപ്രത്യക്ഷമാകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.തുടര്‍ന്ന് ബൈക്ക് തനിയെ മുന്നോട്ടുപോകുന്നതും ഡിവൈഡറില്‍ ഇടിച്ചുമറിയുന്നതുമാണ് അവസാനം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും