ദേവേന്ദ്ര ഫഡ്നാവിസ്  ഫയൽ
India

മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന്; ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, വിജയ് രൂപാണി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി യോഗം തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും.

മുംബൈ ആസാദ് മൈതാനിയില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി തീരുമാനം. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്താല്‍ പകരം ആഭ്യന്തര വകുപ്പ് വേണമെന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ കടുംപിടുത്തമാണ് സര്‍ക്കാര്‍ രൂപീകരണം വൈകാനിടയാക്കിയത്.

ഇന്നലെ വൈകീട്ട് ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയതായും, ഇതേത്തുടര്‍ന്ന് കടുത്ത നിലപാടില്‍ ഷിന്‍ഡെ അയവു വരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫഡ്‌നാവിസിനൊപ്പം, ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് മഹായുതി സഖ്യം വീണ്ടും വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT