ഖാഗന്‍ മുര്‍മു, മുര്‍മു സ്ത്രീയെ ചുംബിക്കുന്നു എക്സ്
India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളില്‍ ചുംബിച്ചു, ബിജെപി സ്ഥാനാര്‍ഥി വെട്ടിലായി

ചഞ്ചലിലെ ശ്രീഹിപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗാള്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളില്‍ ചുംബിച്ച ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പശ്ചിമ ബംഗാളിലെ മാള്‍ഡ ഉത്തര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഖാഗന്‍ മുര്‍മുവാണ് വിവാദത്തിലായിരിക്കുന്നത്. സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്.

പശ്ചിമ ബംഗാളിലെ ചഞ്ചലിലെ ശ്രീഹിപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. പ്രചാരണത്തിന്റെ ലൈവ് വീഡിയോ സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് സ്ഥാനാര്‍ഥി പുലിവാല് പിടിച്ചത്. പിന്നീട് ഈ വീഡിയോ ഫേസ്ബുക്ക് പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസ് വിഷയം ഏറ്റെടുത്തു. ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാര്‍ മുതല്‍ ബംഗാളി സ്ത്രീകളെ കുറിച്ച് അശ്ലീല ഗാനങ്ങള്‍ ആലപിക്കുന്ന നേതാക്കള്‍ വരെ, ബി.ജെ.പി ക്യാമ്പില്‍ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരുടെ ക്ഷാമമില്ലെന്നായിരുന്നു അവരുടെ ആരോപണം. ഇങ്ങനെയുള്ളവര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യുമെന്ന് സങ്കല്‍പിച്ചു നോക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT