Nitin Nabin  PTI
India

'വോട്ട് ചോരി' ആരോപണം: ഇന്ത്യാ മുന്നണിയുടെ ദില്ലി റാലിക്കെതിരെ ബിജെപിയുടെ പ്രത്യാക്രമണം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നിതിൻ നബീൻ

1984-ലെ സിഖ് കൂട്ടക്കൊലയിൽ മാപ്പ് പറയാൻ കോൺഗ്രസ് തയ്യാറാകണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചണ്ഡീഗഡ്: വോട്ടെടുപ്പിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' മുന്നണി ദേശീയ തലസ്ഥാനത്ത് നടത്തുന്ന വൻ റാലിക്കെതിരെ വിമർശനവുമായി ബിജെപി. ജനവിധി നേടാനാകാത്തതിലുള്ള നിരാശയും അമർഷവും കാരണമാണ് കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബീൻ കുറ്റപ്പെടുത്തി. 'വോട്ട് ചോരി'ആരോപണവുമായി പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയായി ഹരിയാനയിലെ റോഹ്തകിൽ ബിജെപി സംഘടിപ്പിച്ച പടുകൂറ്റൻ പദയാത്രയ്ക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോക്തന്ത്ര് ബച്ചാവോ, അരാജകതാ ഹഠാവോ' എന്ന പേരിൽ സംഘടിപ്പിച്ച പദയാത്രയെ അഭിസംബോധന ചെയ്യവെ, 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ തന്നെ കോൺഗ്രസ് ഇത്തരം പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയതിനെ അദ്ദേഹം പരിഹസിച്ചു. "1984-ൽ ഇതേ ദിവസം നമ്മുടെ സിഖ് സഹോദരങ്ങൾക്കെതിരെ നടന്ന ക്രൂരമായ കൂട്ടക്കൊലകളിൽ കോൺഗ്രസ് പാർട്ടി പ്രായശ്ചിത്തം ചെയ്യുകയും രാജ്യത്തോട് മാപ്പ് പറയുകയുമായിരുന്നു വേണ്ടിയിരുന്നത്. അതിനുപകരം അവർ പ്രതിഷേധ നാടകങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്," നിതിൻ നബീൻ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടെടുപ്പിലെ ക്രമക്കേടുകൾ ഉന്നയിച്ചും തലസ്ഥാനത്ത് ഇന്ത്യാ മുന്നണി 'ചലോ ദില്ലി' സമരം സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി പ്രത്യാക്രമണം ശക്തമാക്കിയത്. "ഒരു വലിയ മരം വീഴുമ്പോൾ ഭൂമി കുലുങ്ങും എന്നായിരുന്നു സിഖ് സഹോദരങ്ങൾ വേട്ടയാടപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിയുടെ പിതാവ് പ്രതികരിച്ചത്. ആ രക്തച്ചൊരിച്ചിലിൽ പശ്ചാത്തപിക്കുന്നതിന് പകരം സ്വന്തം പാർട്ടിയിലെ കുടുംബാധിപത്യംഅവസാനിപ്പിച്ച് ജനാധിപത്യം സ്ഥാപിക്കാനാണ് രാഹുൽ ഗാന്ധി ആദ്യം ശ്രമിക്കേണ്ടത്," നബീൻ ആവശ്യപ്പെട്ടു.

ജനാധിപത്യ സംവിധാനത്തിൽ ഭരണം നടത്താനുള്ള അധികാരം ജനങ്ങൾ വോട്ടിലൂടെയാണ് നൽകുന്നതെന്നും ജനവിധി ലഭിക്കാത്ത നിരാശയിലാണ് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കുമ്പോൾ എന്തിനാണ് ജനാധിപത്യം സംരക്ഷിക്കാൻ യാത്ര നടത്തുന്നതെന്ന് പലരും ചോദിച്ചേക്കാം. എന്നാൽ പ്രതിപക്ഷം ജനവിധിയെ അനാദരിക്കുമ്പോൾ, ജനങ്ങളുടെ ശബ്ദമായി മാറി അതിന് മറുപടി നൽകുകയെന്നത് എൻഡിഎ പ്രവർത്തകരുടെ ബാധ്യതയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

റോഹ്തകിൽ നടന്ന കൂറ്റൻ റാലിയിൽ ബിജെപി ഹരിയാന ഇൻ-ചാർജ് സ്മൃതി ഇറാനി, കേന്ദ്രമന്ത്രിയും ആർഎൽഡി നേതാവുമായ ജയന്ത് ചൗധരി, ഹരിയാന ബിജെപി അധ്യക്ഷ അർച്ചന ഗുപ്ത, മുതിർന്ന നേതാക്കളായ ഒപി ധൻകർ, സുഭാഷ് ബരാല, ക്യാപ്റ്റൻ അഭിമന്യു, മോഹൻ ലാൽ ബഡോലി, ഹരിയാന മന്ത്രിമാരായ കൃഷൻ കുമാർ ബേദി, അരവിന്ദ് ശർമ്മ എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കളും പാർട്ടി പ്രവർത്തകരും അണിനിരന്നു.

Countering the opposition INDIA bloc's national campaign over alleged electoral irregularities, BJP chief Nitin Nabin led a high-profile march in Haryana's Rohtak on Sunday, fiercely accusing the Congress of targeting constitutional institutions out of sheer frustration over its electoral defeats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് മന്ത്രി പി സി വിഷ്‌ണുനാഥ്‌

Delhi Protest: രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷത്തിൻറെ ശക്തിപ്രകടനം

കിടിലന്‍ കാമറ, കാത്തിരിപ്പിന് വിരാമം; വിവോ എക്‌സ്500 സീരീസ് ഈ മാസം വിപണിയില്‍

'5,000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ പുഷ്പക വിമാനമുണ്ടെന്ന്' രൺബീർ; 'മോദിജിയാണ് പൈലറ്റ് എന്നൊന്നും പറഞ്ഞേക്കല്ലേ' എന്ന് കമന്റുകൾ

മലപ്പുറത്ത് സവാള ലോറിയിൽ പിടികൂടിയ വൻ സ്ഫോടകവസ്തു ശേഖരം നശിപ്പിക്കാൻ എൻഐഎയ്ക്ക് കോടതിയുടെ അനുമതി