പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗം source: narendra modi
India

371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന് ബിജെപി; കരുക്കള്‍ നീക്കി മോദിയും ഷായും

മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാന്‍ ലോക്‌സഭയില്‍ 371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന അവകാശവാദവുമായി ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാന്‍ ലോക്‌സഭയില്‍ 371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന അവകാശവാദവുമായി ബിജെപി. ലോക്‌സഭയില്‍ ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 360 വോട്ടുകള്‍ വേണം എന്നിരിക്കെ ഇതില്‍ കൂടുതല്‍ വോട്ടുകള്‍ ഉറപ്പാക്കിയതായാണ് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയ്ക്ക് നേതൃത്വം നല്‍കുന്ന ബിജെപി അവകാശപ്പെടുന്നത്. നാളെ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ല് സര്‍ക്കാര്‍ അവതരിപ്പിക്കും.

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ നിന്നും പാര്‍ട്ടികളുടെ പിന്തുണ അടര്‍ത്തി എടുത്തതിലൂടെയാണ് ബില്‍ പാസ്സാക്കി എടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലേക്ക് കേന്ദ്രം എത്തിയത്. 22 എംപിമാരുള്ള ഡിഎംകെയെ വോട്ടെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയതാണ് ബിജെപി നേതൃത്വത്തിനു ഗുണകരമായത്. സംസ്ഥാനങ്ങളിലുടനീളം പാര്‍ലമെന്ററി സീറ്റുകളില്‍ ഏകീകൃതമായ 50 ശതമാനം വര്‍ധനവ് വരുത്തുന്നതില്‍ ഡിഎംകെ തൃപ്തരാണ്. ഇതിലൂടെ തമിഴ്നാടിന്റെ നിലവിലുള്ള 7.18 ശതമാനം പ്രാതിനിധ്യ വിഹിതം സംരക്ഷിക്കപ്പെടും എന്നാണ് സ്റ്റാലിന്റെ വാദം.

നാളെ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാന്‍ ബിജെപി നയരൂപീകരണ സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നടന്നത്. അമിത് ഷാ, കിരണ്‍ റിജിജു ഉള്‍പ്പെടെ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനും പങ്കെടുത്തു.

ഡിഎംകെയും എന്‍സിപി ശരദ് പവാര്‍ വിഭാഗവും ബില്ലിനെ അനുകൂലിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്നലെ ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുത്ത ജെഎംഎമ്മും മറുകണ്ടം ചാടുമെന്ന് ഉറപ്പായിട്ടുണ്ട്. ഏപ്രില്‍ 17 ന് ബില്‍ വോട്ടെടുപ്പിന് വന്നപ്പോള്‍ 298 എംപിമാര്‍ അനുകൂലമായും 230 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. അന്ന് 528 അംഗങ്ങള്‍ ഹാജരായതിനാല്‍തന്നെ സര്‍ക്കാരിന് 352 വോട്ടുകള്‍ ബില്‍ പാസ്സാകാന്‍ ആവശ്യമായിരുന്നു. എന്നാല്‍ 54 വോട്ടുകളുടെ കുറവില്‍ ആണ് ബില്‍ പരാജയപ്പെട്ടത്.

BJP claims support of 371 MPs; Modi and Shah make strategic moves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

ഉറങ്ങില്ല തിരുവനന്തപുരം, നിര്‍ത്തില്ല സിനിമ!; ഐഎഫ്എഫ്കെയില്‍ 'സിനിമയുടെ ഉറങ്ങാത്ത നഗരം'

'ആ ദിവ്യ രൂപം ത്രേതായുഗത്തില്‍'; വൈക്കത്തഷ്ടമി ചൊവ്വാഴ്ച, അറിയാം പ്രാധാന്യം

'കോൺഗ്രസിന്റെ ധീരനായ പോരാളിയാണ് താൻ, നാളെ സഭയിൽ കാണാം'

പിഎന്‍ബി 680 ഡേയ്‌സ് സ്‌പെഷ്യല്‍ എഫ്ഡി സ്‌കീം; അഞ്ചു ലക്ഷമിട്ടാല്‍ എത്ര കിട്ടും? പത്തുലക്ഷമായാലോ?