ആശിഷ് ശുക്ല/ട്വിറ്റര്‍ 
India

വിവാഹിതന്‍, 21കാരന്റെ പിതാവ്; എസ്പി നേതാവിന്റെ മകളുമായി ബിജെപി നേതാവ് ഒളിച്ചോടി

സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ മകളുമായി ഒളിച്ചോടിയ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ മകളുമായി ഒളിച്ചോടിയ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജെപി ഹര്‍ദോയ് യൂണിറ്റ് സെക്രട്ടറി 45കാരനായ ആശിഷ് ശുക്ലയാണ് എസ്പി നേതാവിന്റെ 25കാരിയായ മകളുമായി ഒളിച്ചോടിയത്. എസ്പി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 

പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ തലേദിവസമാണ് ഇവര്‍ ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ശുക്ല വിവാഹിതനാണ്. ഇയാള്‍ക്ക് 21 വയസ്സുള്ള ഒരു മകനും ഏഴു വയസ്സുകാരിയായ മകളുമുണ്ട്. 

വീട്ടുകാര്‍ വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ, ഒരാഴ്ച മുന്‍പ് ശുക്ലയ്‌ക്കൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ശുക്ല ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനായി ബന്ധുക്കളെ ചോദ്യം ചെയ്തു വരികയാണെന്നും ഹര്‍ദോയ് എഎസ്പി അനില്‍ കുമാര്‍ യാദവ് പറഞ്ഞു.  ജനുവരി പന്ത്രണ്ടിന് ശുക്ലയെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് ശുക്ലയെ പുറത്താക്കിയത് എന്നാണ് ബിജെപി വിശദീകരണം. ഇപ്പോള്‍ നിയമത്തിന് അനുസരിച്ച് നീങ്ങാന്‍ പൊലീസിന് തടസ്സമൊന്നുമില്ലെന്ന് ബിജെപി മാധ്യമ വിഭാഗം മേധാവി ഗംഗേഷ് പഥക് പറഞ്ഞു. 

അതേസമയം, ഒളിച്ചോട്ടം രാഷ്ട്രീയ ആയുധമാക്കി എസ്പി രംഗത്തെത്തി. ബിജെപി നേതാക്കള്‍ ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പെണ്‍കുട്ടികള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്ന് എസ്പി ട്വിറ്റര്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനായി പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമെന്ന് എസ്പി നേതാവ് ജിതേന്ദ്ര വെര്‍മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT