യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍  video grab
India

കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു, എതിര്‍ത്തപ്പോള്‍ മര്‍ദനം; പരാതിയുമായി ബിജെപി എംപിയുടെ സഹോദരി - വിഡിയോ

ഭര്‍തൃപിതാവ് ലക്ഷ്മണ്‍ സിങ്, ഭര്‍തൃ സഹോദരന്മാരായ രാജേഷ്, ഗിരിഷ് എന്നിവര്‍ മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭര്‍തൃകുടുംബം ക്രൂരമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ ഫറുഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്ത്. ഭര്‍തൃപിതാവ് ലക്ഷ്മണ്‍ സിങ്, ഭര്‍തൃ സഹോദരന്മാരായ രാജേഷ്, ഗിരിഷ് എന്നിവര്‍ മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.

കുളിക്കുന്നതിനിടെ ഭര്‍തൃപിതാവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ഭര്‍തൃപിതാവ് മര്‍ദിക്കുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറയുന്നു. തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, വടികൊണ്ടു അടിച്ചു. ഭര്‍തൃ സഹോദരന്മാരായ രാജേഷ് കത്തി ഉപയോഗിച്ചു കയ്യില്‍ പരുക്കേല്‍പ്പിച്ചെന്നും ഗിരിഷ് ഇരുമ്പ് വടി ഉപയോഗിച്ചു മര്‍ദിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞു.

രണ്ടു പെണ്‍കുട്ടികളായതിനാല്‍ ഭര്‍തൃവീട്ടുകാര്‍ വര്‍ഷങ്ങളായി എന്നെ ഉപദ്രവിക്കുകയാണ്. എന്നെ ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കുന്നത്, റീന രാജ്പുത്ത് പരാതിയില്‍ പറയുന്നു. യുവതിയെ മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

BJP MP's sister files complaint against him for trying to film bathroom scene, beaten up when she resisted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

ബംഗാളില്‍ 58ലക്ഷം പേരെ ഒഴിവാക്കി; അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, ഇതാ ഒരു പെന്‍ഷന്‍ പ്ലാന്‍, മാസംതോറും നിക്ഷേപിക്കാം, വിശദാംശങ്ങള്‍

SCROLL FOR NEXT