ഫയല്‍ ചിത്രം 
India

ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം; മെഗാ റോഡ് ഷോയുമായി മോദി

മെഗാ റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിക്യൂട്ടീവ് യോഗത്തിലെത്തുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാഷണൽ എക്‌സിക്യൂട്ടീവ് മീറ്റിങ്ങ് നടക്കുക. 2024 ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ ജെ പി നഡ്ഡയ്ക്ക് കാലാവധി നീട്ടി നല്‍കണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും. 

മെഗാ റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിക്യൂട്ടീവ് യോഗത്തിലെത്തുക. പ്രധാനമന്ത്രിക്കുള്ള ആദരസൂചകമായിട്ടാണ് ബിജെപി റോഡ് ഷോ സംഘടിപ്പിക്കുന്നത്. റോഡ് ഷോയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. 

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടിയിരുന്നു. ഇതിനുശേഷം ചേരുന്ന ബിജെപിയുടെ പ്രധാന ദേശീയ നേതൃയോഗമാണിത്. കര്‍മാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയാകും. 

പൊതുതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ജെ പി നഡ്ഡയെ ദേശീയ അധ്യക്ഷ പദവിയില്‍ തുടരാന്‍ അനുവദിക്കണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും. നഡ്ഡ തുടര്‍ന്നില്ലെങ്കില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ദേശീയ അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ