കെ അണ്ണാമലൈ എക്‌സ്
India

മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി; അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും

തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ മണ്ഡലത്തില്‍ മത്സരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ മണ്ഡലത്തില്‍ മത്സരിക്കും.

സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും. കന്യാകുമാരിയില്‍ വീണ്ടും പൊന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും. തൂത്തുക്കുടിയില്‍ കനിമൊഴിക്കെതിരെ നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക- ചെന്നൈ സൗത്ത് - തമിഴിസൈ സൗന്ദരരാജന്‍, ചെന്നൈ സെന്‍ട്രല്‍ - വിനോജ് പി സെല്‍വം, വെല്ലൂര്‍ - എ സി ഷണ്‍മുഖം, കൃഷ്ണഗിരി - സി നരസിംഹന്‍, നീലഗിരി (എസ്സി) - എല്‍.മുരുഗന്‍, കോയമ്പത്തൂര്‍ - കെ അണ്ണാമലൈ, പേരാമ്പ്ര - ടി ആര്‍ പരിവേന്ദര്‍, തൂത്തുക്കുടി - നൈനാര്‍ നാഗേന്ദ്രന്‍ കന്യാകുമാരി - പൊന്‍ രാധാകൃഷ്ണന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു