ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്‌ വിജയ് വാർ​ഗിയ 
India

'മതി, ഇനി വേണ്ട'; തൃണമൂലിൽ നിന്ന് എത്തുന്നവർക്ക് മുന്നിൽ വാതിലടച്ച് ബിജെപി

ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബിജെപിയിലെത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിൽ ചേരുന്നത്​ തുടരുന്നതിനിടെ ഇതിന്​ താൽക്കാലികമായി തടയിട്ട്​ ബിജെപി. ​ നേതാക്കളെ കൂട്ടത്തോടെയെത്തിച്ച്​ തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ്​ ബിജെപിയുടെ പുതിയ നിലപാട്​. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാർട്ടിയിൽ ചേർക്കേണ്ടെന്നാണ്​ ബിജെപിയുടെ തീരുമാനമെന്ന് ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്‌
വിജയ് വാർ​ഗിയ പറഞ്ഞു.

തൃണമൂലിന്‍റെ ബി ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബിജെപിയിലെത്തുകയാണ്​. പല തരത്തിലുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കുന്ന നേതാക്കൾ ബിജെപിയിൽ എത്തുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന്​ ‌വിജയ് വാർ​ഗിയ പറഞ്ഞു.

ഇനി മുതൽ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാർട്ടിയിലേക്ക്​ എത്തിക്കുകയെന്നും വിജയ വർഗീയ പറഞ്ഞു. കൂട്ടത്തോടെ ആളുകൾ എത്തുന്നതിനെ ബി.ജെ.പി ജില്ലാ നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ്​ സൂചന

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക