ഫോട്ടോ: ട്വിറ്റർ 
India

'കശ്മീര്‍ ഫയല്‍സിന്റെ ടിക്കറ്റുകള്‍ വിതരണം ചെയ്തില്ലേ? ഇനി സൗജന്യമായി പെട്രോള്‍ അടിക്കാന്‍ കൂപ്പണ്‍ കൊടുക്കു'- ബിജെപിയോട് കോണ്‍ഗ്രസ് മന്ത്രി

തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു ബിജെപി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാനും ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ അവര്‍ രാമ ഭക്തരല്ല, രാവണ ഭക്തരാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ദിനംപ്രതി ഉയരുന്നത് തുടരുകയാണ്. എട്ട് ദിവസത്തിനിടെ ആറ് രൂപയോളമാണ് വര്‍ധിച്ചത്. ഇപ്പോഴിതാ ഇന്ധന വില വര്‍ധനവിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പ്രതാപ് കചരിയവാസ്. 

ബിജെപി മന്ത്രിമാര്‍ ഇന്ധന കൂപ്പണുകള്‍ വിതരണം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ കശ്മീര്‍ ഫയല്‍സ് സിനിമയുടെ ടിക്കറ്റുകള്‍ വിതരണം ചെയ്തതുപോലെ പൊതുജനത്തിന് ഇന്ധന കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ രംഗത്തിറങ്ങണമെന്ന് കചരിയവാസ് പരിഹസിച്ചു. 

'തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു ബിജെപി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാനും ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ അവര്‍ രാമ ഭക്തരല്ല, രാവണ ഭക്തരാണ്. കശ്മീര്‍ ഫയല്‍സിന്റെ ടിക്കറ്റുകള്‍ വിതരണം ചെയ്തതുപോലെ സൗജന്യമായി പെട്രോള്‍, ഡീസല്‍ അടിക്കാനുള്ള കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ ബിജെപി മന്ത്രിമാര്‍ രംഗത്തിറങ്ങണം'- കചരിയവാസ് പറഞ്ഞു. 

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് സിനിമയുടെ ടിക്കറ്റുകള്‍ രാജ്യത്തെ വിവിധ തിയേറ്ററുകളില്‍ ബിജെപി നേതാക്കള്‍ ബുക്ക് ചെയ്തിരുന്നു. 1990കളിലെ കശ്മിര്‍ പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്നതാണ് ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മൺചട്ടി ഉപയോ​ഗിക്കുമ്പോൾ പൂപ്പൽ ഉണ്ടാകാറുണ്ടോ?

പെറുവിലെ 'തൊട്ടിലുകളി'ലും ഹാളണ്ട് തരംഗം: നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് പ്രിയ താരത്തിന്റെ പേരിട്ട് ആരാധകര്‍

ആടിത്തിമിർക്കാൻ അഭിമന്യുവും ബിബിൻ ജോർജും; 'പൊടിപൂരം' ടൈറ്റിൽ പോസ്റ്റർ

കേന്ദ്രത്തിനെതിരായ പ്രതിഷേധം: പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ; ₹9,00,000 അഡ്വാന്‍സ്